E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോ ; രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം ആശയക്കുഴപ്പത്തില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മെട്രോ ആദ്യ ഘട്ടം ഉദ്ഘാടനത്തിലേക്ക് അടുക്കുമ്പോഴും രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം ആശയക്കുഴപ്പത്തില്‍. പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങളിലെ മെട്രോ നിര്‍മാണം സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയമാണ് രണ്ടാം ഘട്ട നിര്‍മാണത്തെ കുറിച്ചുളള ആശങ്ക ശക്തമാക്കിയത്. അതേസമയം നിലവിലെ മെട്രോയുടെ തുടര്‍ച്ചയെന്ന നിലയില്‍ രണ്ടാം ഘട്ടത്തിനും കേന്ദ്ര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. 

രാജ്യത്താകെ 35 നഗരങ്ങളാണ് മെട്രോ നിര്‍മാണത്തിനായി കേന്ദ്രാനുമതിയും സാമ്പത്തിക സഹായവും കാത്തിരിക്കുന്നത്. എന്നാല്‍ ഇത്രയധികം നഗരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിലെ അപ്രായോഗികത കണക്കിലെടുത്താണ് പത്തുലക്ഷത്തിനു മുകളില്‍ ജനസംഖ്യയുളള നഗരങ്ങളിലെ െമട്രോ നിര്‍മാണത്തിനു മാത്രം സാമ്പത്തിക സഹായം നല്‍കിയാല്‍ മതിയെന്ന തരത്തില്‍ കേന്ദ്രം മെട്രോ നയം പരിഷ്കരിക്കാനൊരുങ്ങുന്നതും. പത്ത് ലക്ഷത്തില്‍ താഴെ ജനസംഖ്യയുളള നഗരങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ മെട്രോ നടപ്പാക്കണമെന്നും കേന്ദ്രത്തിന്‍റെ പുതിയ കരട് മെട്രോ നയം വ്യക്തമാക്കുന്നു. 

ഈ നിര്‍ദ്ദേശം പ്രായോഗിക തലത്തിലേക്കെത്തിയാല്‍ കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുളള വികസനവും സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മോഡലില്‍ നടപ്പാക്കേണ്ടി വരും. കൊച്ചി കോര്‍പറേഷനിലെ ജനസംഖ്യ ഏഴു ലക്ഷത്തില്‍ താഴെയാണെന്നതു തന്നെ കാരണം. 

മെട്രോ കടന്നു പോകുന്ന മറ്റ് മുന്‍സിപ്പാലിറ്റികളിലെ ജനസംഖ്യ കൂടി കൂട്ടിയാലും ഇത് പത്ത് ലക്്ഷത്തിലെത്തില്ല. എന്നാല്‍ കേന്ദ്ര പങ്കാളിത്തത്തോടെയുളള ഒന്നാം ഘട്ടത്തിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ രണ്ടാം ഘട്ടത്തിനും കേന്ദ്ര സഹായം കിട്ടുമെന്ന പ്രതീക്ഷയാണ് െകഎംആര്‍എല്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ കാക്കനാട്ടേക്കുളള മെട്രോ വികസനം പുതിയ പദ്ധതിയായി തന്നെ കേന്ദ്രസര്‍ക്കാര്‍ കണ്ടാല്‍ കൊച്ചി മെട്രോയിലും സ്വകാര്യ പങ്കാളിത്തം അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് ചുരുക്കം.അല്ലാത്ത പക്ഷം കേന്ദ്ര വിഹിതം കൂടി സംസ്ഥാന സര്‍ക്കാര്‍ ചെലവിടേണ്ടി വരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :