ഒരാഴ്ചയായി മാലിന്യനീക്കം നിലച്ചതോടെ കൊച്ചി നഗരം മാലിന്യക്കുപ്പയായി മാറി. ദേശീയപാതയോരത്തടക്കം മാലിന്യങ്ങൾ കുന്നുകൂടികിടക്കുകയാണ്. ലോറിസമരമാണ് പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കൊച്ചിയിൽ നോക്കുന്നിടത്തെല്ലാം മാലിന്യകൂനകളാണ്. പാതയോരത്തും,
ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലുമൊക്കെ മാലിന്യം കുന്നുകൂടി കിടക്കുന്നു. പത്താം തീയതി മുതൽ നഗരത്തിൽ നിന്നുള്ള മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. ധനകാര്യവിഭാഗത്തിന്റെ എതിർപ്പുമൂലം മാലിന്യം നീക്കം ചെയ്തിരുന്ന ലോറികൾക്ക് വാടക നൽകിയിട്ട് അഞ്ചുമാസമായി. ഇതോടെ കരാറുകാരൻ
നിസ്സഹകരണത്തിലാണ്. ലോറികൾ വാടകയ്ക്കെടുത്ത് മാലിന്യം ഉടൻ നീക്കം ചെയ്യുമെന്ന് കോർപ്പറേഷൻ അറിയിച്ചു. മാലിന്യനീക്കത്തിനായി ഉടൻ പുതിയ ടെണ്ടർ വിളിക്കും.