E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോയ്ക്കൊപ്പം പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ സ്വകാര്യ ബസുകളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി മെട്രോയ്ക്കൊപ്പം, പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ നഗരത്തിലെ സ്വകാര്യ ബസുകളും തയാറെടുക്കുന്നു. മെട്രോ ഫീഡര്‍ സര്‍വീസായി സ്വകാര്യ ബസുകളെ മാറ്റാനുളള പദ്ധതിക്ക് മികച്ച പിന്തുണയാണ് സ്വകാര്യ ബസ് ഉടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും കിട്ടുന്നത് . എന്നാല്‍ സ്വകാര്യ ബസുകളെ തകര്‍ക്കാന്‍ കെഎംആര്‍എല്‍ ശ്രമിക്കുന്നെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. 

മെട്രോ വരുന്നതിനും ഒരു മുഴം മുമ്പേ മാറാനൊരുങ്ങുകയാണ് കൊച്ചിയിലെ സ്വകാര്യ ബസുകളും, മെട്രോയെത്തുന്നതോടെ സ്വകാര്യ ബസുകളുടെ യാത്രാപാതയും സര്‍വീസ് സമയവുമടക്കം മാറും. മെട്രോ സ്റ്റേഷനുകളിലേക്കും തിരിച്ചും ഉളള നഗരവാസികളുടെ യാത്ര സുഗമമാക്കാനാണ് സ്വകാര്യ ബസുകളെ കൂടി ഉപയോഗിച്ച് യാത്രാ ശൃംഖല വിപുലമാക്കാനുളള കെഎംആര്‍എല്‍ നീക്കം. പൊതുവില്‍ ബസ് ജീവനക്കാരും ഈ നീക്കത്തെ അനുകൂലിക്കുന്നുണ്ട്. 

എന്നാല്‍ പാത പുനക്രമീകരിക്കുന്നതും സര്‍വീസ് സമയം മാറ്റുന്നതും സ്വകാര്യ ബസ് സംവിധാനത്തെയാകെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്ന വിമര്‍ശനം ഒരു വിഭാഗം ബസുടമകള്‍ ഉയര്‍ത്തുന്നുണ്ട്. മെട്രോ എത്തുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്ക പങ്കുവയ്ക്കുന്ന ബസ് ജീവനക്കാരും കുറവല്ല. 

വരുമാനം തുല്യമായി പങ്കിട്ടെടുക്കും വിധം സ്വകാര്യ ബസുകളെ ചേര്‍ത്ത് സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ കെഎംആര്‍എല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സൊസൈറ്റികളില്‍ നഗരത്തിലെ ഇരുന്നൂറോളം സ്വകാര്യ ബസുടമകള്‍ മാത്രമാണ് ഇതോടകം അംഗത്വമെടുത്തിട്ടുളളത്. ബാക്കി ബസുടമകളെ കൂടി സൊസൈറ്റി അംഗങ്ങളാക്കാനുളള ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും പുതിയ സംവിധാനത്തിന്‍റെ ഭാവി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :