പ്ലസ്ടു പരീക്ഷയിൽ സിനിമാനടി മാളവികയ്ക്ക് ഫുൾമാർക്ക്. അഭിനയത്തിനിടയിൽ ഉന്നത വിജയം നേടാനായത് അധ്യാപകരുടെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണെന്ന് മാളവിക പറഞ്ഞു. കൊച്ചിയിൽ ബിരുദപഠനത്തിന് േചരാനാണ് തൃശൂർകാരിയായ മാളവികയുടെ തീരുമാനം.
പ്ലസ്ടുവിന് അറൂന്നൂറിൽ അറുന്നൂറ് മാർക്കുണ്ട് മാളവികയക്ക്. പ്ലസ്്വണ്ണിൽ അഞ്ഞൂറ്റിഎൺപത് മാർക്കുണ്ടായിരുന്നു. തൃശൂര്‍ വിവേകോദയം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ഹ്യൂമാനിറ്റീസിലാണ് മാളവികയുടെ തിളക്കമുള്ള വിജയം. ഷൂട്ടിങ് തിരക്കുകാരണം പലപ്പോഴും സ്കൂളില്‍ പോകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അധ്യാപകരും സഹപാഠികളും സഹായിച്ചു. അഭിനയവും പഠനവും ഒരുമിച്ചുകൊണ്ടുപോകാനാണ് മാളവികയുടെ തീരുമാനം. തൃശൂർ സ്വദേശിയ മാളവിക ഇപ്പോൾ കൊച്ചിയിലാണ് താമസം.