E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഹർത്താലിൽ ആനവണ്ടിയെ തൊട്ടാൽ പോക്കറ്റ് കീറും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ksrtc-pathanamthitta-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഹർത്താലിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെയുള്ള നിയമ നടപടികൾ ശക്തമായതോടെ കെഎസ്ആർടിസി ബസുകൾക്കെതിരെയുള്ള ആക്രമണങ്ങൾ കുറഞ്ഞു. കോട്ടയം ജില്ലയിൽ ഇന്നലെ നടന്ന ഹർത്താലിൽ ഒരിടത്തു പോലും കെഎസ്ആർടിസി ബസുകൾക്കു നേരെ ആക്രമണമുണ്ടായില്ലെന്നാണു റിപ്പോർട്ട്. കോട്ടയം ഡിപ്പോയിൽ സാധാരണ ദിവസങ്ങളിൽ 95 സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്നലെ 91 സർവീസുകളും ഓടി. ഹർത്താലിനോടനുബന്ധിച്ചുള്ള പ്രകടനം നടന്ന സമയത്തു മാത്രമാണു സർവീസുകൾ നിർത്തിവച്ചത്. 

കോട്ടയം ജില്ലയിൽ ജനുവരി 17ന് നടന്ന ഹർത്താലിൽ ടിബി റോഡിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കോട്ടയം ഡിപ്പോയിൽ നിന്നു കാവാലത്തേക്കു സർവീസ് നടത്തിയ ബസിന്റെ ചില്ല് തകർന്നു. ഡ്രൈവറും യാത്രക്കാരും ഇറങ്ങിയോടി. ഈ സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ സംഭവത്തിൽ ബസിന് അര ലക്ഷത്തിലേറെ രൂപ നഷ്ടമുണ്ടായതായി കെഎസ്ആർടിസി കോടതിക്കു റിപ്പോർട്ട് നൽകി. നഷ്ടപരിഹാര തുകയും ജാമ്യത്തുകയും കെട്ടിവച്ച ശേഷമാണ് അറസ്റ്റിലായവർക്കു ജാമ്യം കിട്ടിയത്. 

മാർച്ച് ആറിന് ഇടുക്കിയിലും കോട്ടയത്തിന്റെ മലയോര മേഖലയിലും യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിലും കെഎസ്ആർടിസിക്കു നേരെ അതിക്രമമുണ്ടായില്ല. എന്നാൽ എം.എം.മണിയുടെ പ്രസ്താവനയ്ക്കെതിരെ ഏപ്രിൽ ആറിന് യുഡിഎഫും ബിജെപിയും നടത്തിയ ഹർത്താലിൽ വൈക്കത്ത് ബൈക്കിലെത്തിയ ഒരാൾ കെഎസ്ആർടിസി ഡിപ്പോയിൽ ബസിന്റെ ചില്ല് എറിഞ്ഞുടച്ചിരുന്നു. നാനാടം സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി ജയിലിൽ അടച്ചു. 12 ദിവസത്തിനു ശേഷം കെഎസ്ആർടിസിക്കുള്ള 6000 രൂപയും ജാമ്യത്തുകയും കെട്ടിവച്ചാണു യുവാവ് പുറത്തിറങ്ങിയത്.

 കെഎസ്ആർടിസി ബസുകൾക്കു നേരെ ആക്രമണം ഉണ്ടായാൽ ബസിന്റെ കേടുപാടുകൾക്കു പുറമേ എത്ര ദിവസം ട്രിപ്പ് മുടങ്ങിയോ അത്രയും ദിവസത്തെ ശരാശരി കലക്‌ഷൻ തുകയും ഹർത്താലിന് ആഹ്വാനം ചെയ്ത പാർട്ടിയോ ആക്രമണം നടത്തിയവരോ നൽകിയാൽ മാത്രമേ ജാമ്യം ലഭിക്കൂ. ഇതിനൊപ്പം പൊലീസ് കേസും തീരാതെ കിടക്കും. ഇതോടെയാണു പലരും നേരിട്ട് കെഎസ്ആർടിസി ബസ് ആക്രമിക്കുന്നത് നിർത്തിയത്. ഹർത്താൽ നടത്തുമ്പോൾ കാര്യമായ ബാധ്യത വരുത്തി വയ്ക്കരുതെന്ന നിർദേശം രാഷ്ട്രീയ പാർട്ടികളും പ്രവർത്തകർക്കു നൽകിയിട്ടുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :