അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ പുതിയ കോഴ്സുകള്‍ തുടങ്ങുന്നു. ഭാഷാവ്യാപനം ലക്ഷ്യമിട്ടുള്ള മലയാളം ഒാൺലൈൻ നിഘണ്ടുവും സർവകലാശാല പുറത്തിറക്കും. നാല് ബിരുദാനന്തര കോഴ്സുകളാണ് പുതുതായി ആരംഭിക്കുന്നത്. എം.ബി.എയും എം.എംഎസി കമ്പ്യൂട്ടർ സയൻസും എംകോമുമെല്ലാം ഇനി മലയാളം മാധ്യമത്തിൽ പഠിക്കാം.
സാങ്കേതിക വിദ്യയുമായി ഭാഷയെ ഇണക്കുന്നതിനോടൊപ്പം ഭാഷയുടെ യന്ത്രതർജിമയ്ക്ക് സോഫ്റ്റുവെയറുകൾ നിർമിക്കാനും സർവകലാശാല തുടക്കംകുറിച്ചിട്ടുണ്ട്. ഒാൺലൈൻ നിഘണ്ടു ഒാഗസ്റ്റ് മാസം പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വൈസ് ചാൻസലർ പറഞ്ഞു.അക്കാദമിക് മൂല്യമുള്ള കൃതികളുടെ പ്രസിദ്ധീകരണം, പരിഭാഷ, ഗ്രന്ഥസൂചികളുടെ നിർമിതി എന്നിവ നടന്നുവരികയാണ്.