സ്വയംതൊഴിലില്‍ നൈപുണ്യംതേടി മാവേലിക്കര സ്പെഷല്‍ സബ്ജയിലിലെ അന്തേവാസികള്‍. ജയില്‍ ഗേറ്റിന്റെ സമീപത്ത് ക്രമീകരിച്ചിരിക്കുന്ന സ്റ്റാളുകളില്‍ നിന്നും ഇവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും വാങ്ങാം. ഗ്രോബാഗ് കൃഷി, തയ്യല്‍ പരിശീലനം, പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം. വസ്ത്രങ്ങള്‍, മെഴുകുതിരി, സോപ്പ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഏറെപേര്‍ പ്രാവീണ്യം തെളിയിച്ചു. ജയില്‍ ഗേറ്റിന്റെ സമീപത്ത് ക്രമീകരിച്ചിരിക്കുന്ന സ്റ്റാളുകളില്‍ നിന്ന് ആര്‍ക്കും സാധനങ്ങള്‍ വാങ്ങാം.
പൊതുവിപണിയേക്കാള്‍ പത്തുരൂപ ഡിസ്ക്കൗണ്ടുമുണ്ട്. ജയില്‍ ദക്ഷിണമേഖല ഐ.ജിയും സിക്കാ ഡയറക്ടറുമായ ബി.പ്രദീപ് ഉല്‍പ്പന്നങ്ങളുടെ വിപണോദ്ഘാടനം നിര്‍വഹിച്ചു. നൂറിലേറെപ്പേരാണ് ഇത്രയധികം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് സജ്ജമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തടവുകാര്‍ ഒരുക്കിയ ഗ്രോബാഗ് കൃഷിയുെട വിളവെടുത്തു. സംസ്ഥാന സര്ക്കാരിന്റെേ ക്ഷേമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടവുകാര്‍ക്ക് കൈത്തൊഴിലുകളില്‍ പരിശീലനം നല്‍കിയത്.