കൊച്ചി മെട്രോ റയിൽ നിർമാണത്തിൽ റയിൽവേ സുരക്ഷാ വിഭാഗത്തിന് പൂർണ തൃപ്തി. പരിശോധന റിപ്പോർട്ട് തിങ്കളാഴ്ച കെഎംആർഎല്ലിനു കൈമാറും. അതേ സമയം യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള സംവിധാനത്തിലും സ്റ്റേഷനുകളിലെ സുരക്ഷാ കാമറകൾ സ്ഥാപിച്ചതിലുമുള്ള പോരായ്മകളും റയിൽവേ സുരക്ഷാ വിഭാഗം കണ്ടെത്തി.
യാത്രാനുമതി ലഭിക്കുന്നതിനു മുന്നോടിയായുളള നിര്‍ണായ പരിശോധനയും തൃപ്തികരമായിരുന്നു .ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ട്രാക്കും സ്റ്റേഷനുകളും പരിശോധിച്ച ശേഷമാണ് റയിൽവേ സുരക്ഷാ കമ്മീഷൻ തൃപ്തി അറിയിച്ചത്. രാജ്യത്തെ മറ്റ് ഏത് മെട്രോ സ്റ്റേഷനുകളെക്കാളും മികച്ചതാണ് കൊച്ചിയിലേതെന്നാണ് സുരക്ഷാ കമ്മീഷന്റെ അഭിപ്രായം.
ആവശ്യമുള്ള എല്ലാ സ്ഥലങ്ങളിലും സുരക്ഷാ കാമറകൾ സ്ഥാപിച്ചിട്ടില്ലെന്നതാണ് കമ്മീഷൻ കണ്ടെത്തിയ പ്രധാന പോരായ്മ.യാത്രക്കാർക്ക് വിവരങ്ങൾ നൽകാനുള്ള സംവിധാനവും മെച്ചപെടുത്തണം. ഒരാഴ്ചക്കുള്ളിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് കെഎംആർഎൽ റയിൽവേ സുരക്ഷാ വിഭാഗത്തിന് ഉറപ്പ് നൽകി.
Advertisement