കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മറുകണ്ടം ചാടിയ കേരള കോൺഗ്ര് ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചു. അതേസമയം മുത്തോലിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. നേതൃത്വത്തിന്റെ നിലപാടുകളോടേ് പ്രദേശിക ഘടകങ്ങളുടെ അഭിപ്രായ ഭിന്നത രണ്ടിടത്തും വ്യക്തമായി.
കേരളാ കോൺഗ്രസ് പിന്തുണച്ചതോടെ കോൺഗ്രസിലെ ഷീല തോമസ് 9 ന് എതിരെ 12 വോട്ടുകൾക്ക് വിജയിച്ചു, കോൺഗ്രസിലെ തന്നെ ധാരണപ്രകാരം ലീലാമ്മ ടോമി രാജി വച്ച ഒഴിവിലാണ് ഷീല മൽസരിച്ചത്. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ ഇരുപാർട്ടികളും ആശങ്കയിലായരുന്നു. തുടർന്ന് നേതൃത്വം നേരിട്ട് ഇടപെട്ട് ധാരണ ഉറപ്പിക്കുകയായിുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് കേരളാ കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി യോഗവു ചേർന്നു. അതേസമയം മുത്തോലിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു. യുഡിഎഫ് സംവിധാനത്തിലാണ് ഭരണം നടത്തുന്നതെങ്കിലും രണ്ടംഗങ്ങളുള്ള കോൺഗ്രസ് പ്രതിഷേധ സൂചകമായാണ് വിട്ടുനിന്നത്. അതേസമയം സിപിഎം സ്വതന്ത്ര, വോട്ട് അസാധുവാക്കി. മൂന്നംഗങ്ങളുള്ള ബിജെപി മാത്രമാണ് എതിർത്ത് വോട്ടു ചെയ്തത്. ഇതോടെ മൂന്നിനെതിരെ ഏഴുവോട്ടുകൾക്ക് കേരളാ കോൺഗ്രസിലെ ബീനാ ബേബി വിജയിച്ചു. പാർട്ടിയ്ക്കുള്ളിലെ ധാരണപ്രകാരം നിമ്മി മനോജ് രാജിവച്ചതോടെയായിരുന്നു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Advertisement