കൊച്ചി മെട്രോയുടെ അന്തിമ അംഗീകാരത്തിനു മുന്നോടിയായുളള മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധന തുടരുന്നു. ആദ്യ ദിനത്തിലെ പരിശോധനയില്‍ കമ്മിഷണറും സംഘവും തൃപ്തിരേഖപ്പെടുത്തിയെന്നാണ് സൂചന. അതേസമയം സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാലുടന്‍ ഉദ്ഘാടനം നടത്താനുളള ഒരുക്കങ്ങള്‍ കെഎംആര്‍എലും ഊര്‍ജിതമാക്കി.
കേന്ദ്ര െമട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെയും സംഘത്തിന്റെയും ആദ്യദിനത്തിലെ പരിശോധന. സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങളും ,മാലിന്യ സംസ്കരണസംവിധാനങ്ങളും,സ്റ്റേഷന് കണ്ട്രോള് റൂം പ്രവര്‍ത്തനവും സംഘം വിലയിരുത്തി. നിലവിലെ സംവിധാനങ്ങളില്‍ തൃപ്തിരേഖപ്പെടുത്തിയ കമ്മിഷണറും സംഘവും നേരിയ ചില ഭേദഗതികളും നിര്‍ദ്ദേശിച്ചെന്നാണ് സൂചന. പരിശോധന പൂര്‍ത്തിയായി അഞ്ചു ദിവസത്തിനുളളില്‍ അന്തിമ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.
കളമശേരി,കുസാറ്റ്,പത്തടിപ്പാലം സ്റ്റേഷനുകളിലാണ് ഇന്നത്തെ പരിശോധന. അന്തിമ അംഗീകാരം ലഭിച്ചാല്‍ മെയ് മാസം അവസാന വാരത്തിലോ ,ജൂണ്‍ ആദ്യ വാരത്തിലോ തന്നെ ട്രെയിന്‍ സര്‍വീസ് തുടങ്ങാമെന്ന കണക്കുകൂട്ടലിലാണ് കെഎംആര്‍എലിന്റെയും ഡിഎംആര്‍സിയുടെയും നീക്കങ്ങള്‍.