കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിക്കുന്നതിനു മുന്നോടിയായുളള നിര്‍ണായ പരിശോധനകള്‍ക്ക് തുടക്കമായി. മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തിലുളള സംഘത്തിന്റെ സുരക്ഷാ പരിശോധന മൂന്ന് ദിവസം നീളും. പ്രധാനമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ച് ഉദ്ഘാടന തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.
തേങ്ങയുടയ്ക്കല്‍ , മണിയടി.ആംബിയന്‍സ്. ആലുവ മെട്രോ സ്റ്റേഷനില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറും സംഘവും നിര്‍ണായക പരിശോധനകള്‍ തുടങ്ങിയത്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള സംഘം റെയില്‍ സുരക്ഷാ കമ്മിഷണറെയും സംഘത്തെയും അനുഗമിച്ചു. മെട്രോ കോച്ചുകളുടെ സുരക്ഷയ്ക്കു പുറമേ,സിഗ്നല്‍ സംവിധാനങ്ങളുടെയും പാളത്തിന്റെയും കാര്യക്ഷമതയും സംഘം വിലയിരുത്തും. ,സ്റ്റേഷനുകളിലെ സൗകര്യങ്ങളും വൃത്തിയുമടക്കമുളള കാര്യങ്ങള്‍ കൂടി പരിഗണിച്ചാവും അന്തിമ അംഗീകാരം നല്‍കുക. റെയില്‍ സുരക്ഷാ കമ്മിഷണറുടെ അന്തിമ അനുമതി ലഭിച്ചാല്‍ സര്‍വീസ് ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി അറിയിച്ചു.
റെയില്‍ സുരക്ഷാ കമ്മിഷണര്‍ കെ.എ.മനോഹരനൊപ്പം നാല് സാങ്കേതിക വിദഗ്ധരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. മെയ് മാസം അവസാനമോ ജൂണ്‍ ആദ്യവാരമോ തന്നെ സര്‍വീസ് തുടങ്ങാനാവുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.