ഭഗവത്ഗീതയുടെ സന്ദേശം ചിത്രങ്ങളിലൂടെ പകർന്ന് ആലപ്പുഴക്കാരനായ ഒരു ചിത്രകാരൻ. ഭഗവത്ഗീതയിലെ നൂറ്റിയെട്ട് ശ്ളോകങ്ങളാണ് അരുൺ രാമന്റെ വരകളിലുളളത്. പാലക്കാട്ടെ ചിന്മയഹാളിലാണ് ഒരാഴ്ചത്തെ പ്രദർശനം.
ഗീതോപദേശങ്ങൾക്ക് നിറമുളള കാഴ്ചകൾ. ദേവനും അസുരനുമൊക്ക തുല്യപ്രാധാന്യം നൽകിയതിലൂടെ നന്മയും തിന്മയും തിരിച്ചറിയാനുളള വരകളെന്ന് ചുരുക്കം. ഭഗവത്ഗീതയിൽ നിന്നും തിരഞ്ഞെടുത്ത നൂറ്റിയെട്ട് ശ്ളോകളാണ് ചിത്രങ്ങളായത്. ചിത്രകാരനായ അരുൺരാമൻ കഴിഞ്ഞ രണ്ടുവർഷമായി ഗീതോപദേശങ്ങൾ പഠിച്ച് വരച്ചവ.
തികച്ചും പുതുമയുള്ള വേദാന്ത ചിന്തകൾക്ക് ജലഛായത്തിലൂടെ നിറംനൽകിയിരിക്കുന്നു. ചിത്രകല പഠിച്ചിട്ടില്ലാത്ത അരുൺ റാമിന്റെ ആദ്യത്തെ വരകളാണിതെന്ന പ്രത്യേകതയും. ഇതിന് മുൻപ് പൂനെ, ചെന്നൈ , ഹരിയാന, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രങ്ങളുടെ പ്രദർശനം നടന്നത്.
പാലക്കാട് വിക്ടോറിയ കോളജിന് സമീപമുളള ചിന്മയ ഹാളിൽ ഒരാഴ്ചകൂടി പ്രദർശനം തുടരും.