E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

‘ചൊറിച്ചിൽ മരം’ കടപുഴകി ; വെട്ടിമാറ്റാൻ ആളില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chori-maram
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

‘ചൊറിച്ചിൽ’ മരം എന്ന ഭീഷണിയുയർത്തിയിരുന്ന കൂറ്റൻ ചേര് റോഡിലേക്കു കടപുഴകി വീണു. വെട്ടിയാൽ ചൊറിയുമെന്നതിനാൽ നാട്ടുകാരും സ്ഥലത്തെത്തിയ അഗ്നിശമന സേനയും പിന്മാറി നിന്നതോടെ മണിക്കൂറുകൾ പള്ളിക്കത്തോട്– പൊൻകുന്നം പാതയിൽ ഗതാഗതം മുടങ്ങി. ഇരുവശത്തേക്കും കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാൻ സാധിക്കാതെ വന്നതോടെ ജനങ്ങൾ ആശങ്കയിലായി. തുടർന്നു പ്രദേശവാസിയായ ഒരാൾ മരം വെട്ടിമാറ്റാമെന്ന് ഏറ്റതോടെ ആശങ്കയ്ക്ക് അയവു വന്നു. ചേര് വെട്ടുന്നവരെ തേടി പോയിട്ട് ഇയാൾ വരാൻ വൈകി. ഇതിനിടെ വിവരം അറിഞ്ഞെത്തിയ അരുവിക്കുഴി സ്വദേശികളായ ഇരുപ്പക്കുഴി ബാബു, കപ്പേൽ ബിജു എന്നിവർ ചേർന്നു യന്ത്രവാളിനു ചേര് വെട്ടിമാറ്റി. 

ഇന്നലെ വൈകിട്ട് 4.45ന് ആണ് സംഭവം. ആനിക്കാട് അമ്പലത്തിനും വാട്ടർ സപ്ലൈ ജംക്‌ഷനും മധ്യേ വെട്ടിക്കുഴി ഭാഗത്ത് റോഡരികിൽ നിന്ന കൂറ്റൻ ചേര് മരമാണ് വീണത്. ആനിക്കാട് ഭാഗത്തേക്കുള്ള പ്രധാന വൈദ്യുതി ലൈനിനു മുകളിലേക്കാണ് മരം വീണത്. വൈദ്യുത കമ്പികൾ പൊട്ടിവീണു. പള്ളിക്കത്തോട്ടിലുള്ള ഒരു ഓട്ടോറിക്ഷയിൽ പ്രദേശവാസിയായ ഇലവുങ്കൽ ഹരിനാഥപിള്ള റോഡിലൂടെ കടന്നുപോയി നിമിഷങ്ങൾക്കകമാണ് സംഭവം. വാഹനത്തിന്റെ തൊട്ടുപിന്നിലായാണ് മരം പതിച്ചത്. തിരക്കേറിയ പാതയിൽ സംഭവ സമയത്തു കാൽനടയാത്രക്കാരും കൂടുതൽ വാഹനങ്ങളും വരാതിരുന്നതു ദുരന്തം ഒഴിവാക്കി. റോഡിന്റെ ഇരുവശങ്ങളും കാണാൻ സാധിക്കാത്തവിധം മരത്തിന്റെ ശാഖകൾ നിറഞ്ഞു കിടക്കുകയായിരുന്നു. കാൽനട യാത്രക്കാർക്കുപോലും കടന്നുപോകാൻ സാധിക്കാതെ വന്നതു പരിസരവാസികളെയും ദുരിതത്തിലാക്കി. റോഡ് പുറമ്പോക്കിലെ മരമായിരുന്നു ഇത്. മൂന്നര മണിക്കൂർ സമയമെടുത്താണ് ഗതാഗത തടസ്സം നീക്കിയത്. പൊലീസും സ്ഥലത്ത് എത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :