E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മാലിന്യ സംസ്കരണത്തെച്ചൊല്ലി ജീവനക്കാരും ബിഎംഎസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി അരൂര്‍ സീഫുഡ് പാര്‍ക്കിലെ മാലിന്യ സംസ്കരണത്തെച്ചൊല്ലി ജീവനക്കാരും ബിഎംഎസ് പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. സ്ഥാപനങ്ങളില്‍നിന്ന് കായലിലേക്ക് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ബിഎംഎസുകാര്‍ അടച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്ത്രീ തൊഴിലാളികളെത്തി പൈപ്പുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി. 

 സര്‍ക്കാര്‍ സ്വകാര്യ സംയുക്ത സംരംഭമായി രണ്ടായിരത്തില്‍ അരൂരില്‍ സ്ഥാപിച്ചതാണ് സീ ഫുഡ് പാര്‍ക്ക്. സമുദ്രോല്‍പ്പന്ന സംസ്കരണം നടത്തുന്ന പത്തു കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ സ്ഥാപനങ്ങളും കായലിലേക്ക് മാലിന്യം തള്ളുന്നുവെന്നാണ് ബിഎംഎസ് ആരോപിക്കുന്നത്. തുടര്‍ന്ന് മുപ്പതോളം വരുന്ന പ്രവര്‍ത്തകരെത്തി ഫാക്ടറികളില്‍നിന്ന് കായലിലേക്ക് നീട്ടി സ്ഥാപിച്ചിരുന്ന മുഴുവന്‍ പൈപ്പുകളും അടച്ചു. 

ഇതിനെതിരെ തൊഴിലാളികള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷത്തിന്‍റെ വക്കിലെത്തി കാര്യങ്ങള്‍.  ശുദ്ധീകരിച്ച ശേഷമാണ് വെള്ളം കായലിലൊഴുക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. ബിഎംഎസുകാര്‍ അടച്ച മുഴുവന്‍ പൈപ്പുകളും സ്ത്രീതൊഴിലാളികളുടെ നേതൃത്വത്തില്‍ തുറന്നു. 

മാലിന്യം നിറഞ്ഞ വെള്ളം കാരണം കായലില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുകയാണെന്ന് പ്രതിഷേധക്കാര്‍. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയതെന്ന് പ്രദേശവാസികള്‍ കൂടിയായ പ്രവര്‍ത്തകര്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :