കൊച്ചി മട്ടാഞ്ചേരിയില്‍ തെരുവുനായ ആക്രമണം. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് നായയുടെ കടിയേറ്റു. തെരുവുനായകളെ നിയന്ത്രിക്കാന്‍ ആരും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വൈകിട്ട് നാലുമണിയോടെയാണ് മട്ടാഞ്ചേരി ബസാറിനു സമീപം തെരുവുനായ ആളുകളെ ആക്രമിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശി കൃഷ്ണന്‍കുട്ടി, മട്ടാഞ്ചേരി സ്വദേശികളായ മമ്മദ്, രജീഷ് തുടങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമൊന്നും കൂടാതെ നായ ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റവര്‍ പറഞ്ഞു.
നായയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് തെരുവുനായശല്യം ശക്തമായിട്ടും നിയന്ത്രിക്കാന്‍ നടപടിയൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. മട്ടാഞ്ചേരി ബസാറിനു സമീപം കുട്ടികള്‍ കളിക്കുന്ന ഇടത്തേക്ക് നായ പോയില്ല എന്നതാണ് നാട്ടുകാരുടെ ചെറിയ ആശ്വാസം.
Advertisement