വ്യാപാരസമുച്ചയത്തിനെതിരെ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിക്കാൻ കോൺഗ്രസ് നേതാവ് കോഴയാവശ്യപ്പെട്ടതായി ആരോപണം. വടക്കൻപറവൂർ ആലങ്ങാട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂരിനെതിരെയാണ് പരാതി.കോൺഗ്രസ് നേതാവ് വ്യവസായിയോട് പണം ആവശ്യപെടുന്നതിന്റെ ദൃശ്യങ്ങളും ഫോൺസന്ദേശവും മനോരമ ന്യൂസിന് ലഭിച്ചു.
വടക്കൻപറവൂർ ആലങ്ങാട്ടെ ഗോഡൗണിനെതിരെ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന കേസ് പിൻവലിക്കാനായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ തിരുവാലൂർ വ്യവസായിയോട് കോഴ ആവശ്യപെടുന്ന ഫോൺ സംഭാഷണമാണ് ഈകേട്ടത്. പണം നൽകാൻ ഉടമ വിസമ്മതിച്ചോടെ ഭീഷണിയായി.പഞ്ചായത്തിൽ സ്വാധീനംചെലുത്തി കെട്ടിടം പൊളിക്കുമെന്നായിരുന്നു വിരട്ടൽ.
സുനിൽ തിരുവാലൂരിന്റെ നേതൃത്വത്തിൽ ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപെടുത്തയതായും ഗോഡൗൺ ഉടമ ആരോപിക്കുന്നു. ബാബുഫിലപ്പിന്റെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. സുനിലിനെതിരെ കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്.ആലങ്ങാട്ടെ നിലംനികത്തിലെതിരെ കോൺഗ്രസ് കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിലാണ്.ഈ സമരത്തിന്റെ മറപിടിച്ചാണ് പാര്‍ട്ടി നേതാവ് കോഴയാവശ്യപ്പെട്ടതെന്നതും ശ്രദ്ധേയം.