ചക്കവിഭങ്ങളുടെ വിസ്മയിപ്പിക്കുന്ന സമൃദ്ധിയാണ് കൊച്ചിയിലെ ചക്കഫെസ്റ്റില്‍. ചക്കകൊണ്ടുള്ള ഇരുന്നൂറിലേറെ വിഭവങ്ങളാണ് മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിരിക്കുന്ന ഫെസ്റ്റില്‍ ചക്കപ്രേമികളെ കാത്തിരിക്കുന്നത്.
ചക്ക മസാല ദോശ, ചക്ക വട, ചക്ക പായസം, ചക്ക ഐസ്ക്രീം അങ്ങനെ കേട്ടുശീലിച്ച ചക്ക വിഭവങ്ങളെല്ലാം ഒരുമിച്ചെത്തുകയാണ് കൊച്ചി മറൈൻ ഡ്രൈവിലെ ചക്ക ഫെസ്റ്റിൽ. ഒപ്പം പുതിയ ചില പരീക്ഷണങ്ങളും
ഓരോ തവണയും ഫെസ്റ്റിനെത്തുമ്പോൾ പുതിയഒരു ചക്ക വിഭവം നിർബന്ധമാണെന്ന പിടിവാശിയാണ് തനിക്കെന്ന് ചക്ക ഫെസ്റ്റിന് ചുക്കാൻ പിടിക്കുന്ന റഫീക് പറയുന്നു. ചക്ക വിഭവങ്ങൾ കൊണ്ട് മാത്രം തയ്യാറാക്കിയ പ്രത്യേക ഊണും ഫെസ്റ്റിലുണ്ട്. മെയ് രണ്ടിന് ഫെസ്റ്റ് സമാപിക്കും.