അപകടത്തിന് വഴിയൊരുക്കി കൊച്ചി കാക്കനാട്ടെ പാലച്ചുവട് റോഡ്. മാസങ്ങളായി തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
കാക്കനാട് ഇന്‍ഫോപാര്‍ക്കിനും സെസിനും സമീപമുള്ള ഈച്ചമുക്ക് തുതിയൂര്‍ പാലച്ചുവട് റോഡാണ് ഇത്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങള്‍ ഏറെയായി. മഴ തുടങ്ങാറായിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ല. ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഓട്ടോയാത്രക്കാര്ക്കുമാണ് ദുരിതമേറെയും.
പൈപ്പ് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സ്ഥലം എം.എല്എയോ, മുനിസിപ്പല്‍ കൗണ്‍സിലറോ റോഡ് നന്നാക്കാന്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.