കൊച്ചിക്കാർക്ക് വിഷുവിന് വിഷരഹിത പച്ചക്കറിയുമായി സിപിഎം. ജില്ലയുടെ വിവിധമേഖലകളിൽ ആരംഭിച്ച നൂറ്റിപതിനഞ്ച് താൽകാലിക സ്റ്റാളുകൾ വഴിയാണ് ജൈവപച്ചക്കറികൾ വിൽക്കുന്നത്.
കണിവെള്ളരി മുതൽ സദ്യയ്ക്കുള്ള അരിവരെയുണ്ട് ഇവിടെ. സിപിഎമ്മിന്റെ മുൻകൈയിൽ ജില്ലയലെ സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ യൂണിറ്റുകളും മറ്റ് സന്നദ്ധ സംഘടനകളും വിളയിച്ചെടുത്താണ് ഇവയെല്ലാം.
ഇരുപതിനായിരം ഏക്കറിലായരുന്നു കൃഷി. ജൈവപച്ചക്കറിമേളയുടെ ജില്ലാതല ഉദ്ഘാടനം സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. രാജേന്ദ്രമൈതാനിയടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൈവപച്ചക്കറിമേള സംഘടിപ്പിച്ചിട്ടുണ്ട്.