E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന് മുന്നോടിയായി കലക്ടര്‍മാര്‍ യോഗം ചേര്‍ന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന് മുന്നോടിയായി ഇടുക്കി, തേനി ജില്ലാകലക്ടര്‍മാര്‍ യോഗം ചേര്‍ന്നു. ഇരു സംസ്ഥാനങ്ങളെയും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഉല്‍സവം മൂന്ന്് ദിവസമാക്കണമെന്ന തമിഴ്‌നാട് കണ്ണകി ട്രസ്റ്റിന്റെ ആവശ്യം ഇത്തവണയും തള്ളി. 

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി കണ്ണകിക്ഷേത്രത്തില്‍ ചൈത്രമാസത്തിലെ പൗര്‍ണ്ണമി നാളിലാണ് ഉത്സവം. കേരളവും തമിഴ്‌നാടും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇരു സംസ്ഥാനങ്ങളും സംയുക്തമായാണ് ഉത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ മെയ് പത്തിനാണ് ചിത്രാപൗര്‍ണമി ഉത്സവം. ഉത്സവ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന ഇടുക്കി തേനി ജില്ലാ കലക്ടര്‍മാര്‍ ഒരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഉത്സവദിനത്തില്‍ രാവിലെ നാലിന് പൂജാരിമാര്‍ക്ക് പ്രവേശനം അനുവദിക്കും. ഭക്തര്‍ക്ക് രാവിലെ ആറു മണി മുതല്‍ മൂന്ന് വരെ വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ പ്രവേശിക്കാം. രണ്ട് ജില്ലാ ഭരണകൂടങ്ങളും മൂന്ന് കേന്ദ്രങ്ങളില്‍ വീതം ആരോഗ്യ സേവന കേന്ദ്രങ്ങള്‍ തുറക്കും. സുരക്ഷയ്ക്കായി കേരളത്തില്‍ നിന്ന് 470ഉം തമിഴ്‌നാട്ടില്‍ നിും 300 പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. 

ഉത്സവം മൂന്ന് ദിവസമാക്കണമെന്ന ആവശ്യവുമായാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കണ്ണകി ട്രസ്റ്റ് ഭാരവാഹികള്‍ യോഗത്തിന് എത്തിയത്. യോഗം ആരംഭിച്ചയുടന്‍ തന്നെ ഇക്കാര്യം ഉന്നയിച്ചെങ്കിലും കേന്ദ്ര വന നിയമം ചൂണ്ടികാട്ടി പെരിയാര്‍ കടുവാസങ്കേതം അധികൃതര്‍ ഈ ആവശ്യം തള്ളി. 

കുമളിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍, തേനി ജില്ലാ കലക്ടര്‍ എന്‍. വെങ്കിടാചലം എന്നിവര്‍ക്ക് പുറമെ റവന്യൂ, വനം, പൊലീസ്, പൊതുമരാമത്ത വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :