എന്തുവിലകൊടുത്തും സര്‍ക്കാരിന്റെ മദ്യനയം തിരുത്തിക്കുമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബി·ഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. വട്ടപ്പള്ളിയില്‍ ബവറിജസ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ ചങ്ങനാശേരി രൂപത സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധി മറികടന്ന് മദ്യശാലകള്‍ തുറക്കാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഖജനാവില്‍ പണമുണ്ടാക്കാന്‍ മദ്യവില്‍പ്പനയെ പിന്തുണയ്ക്കുന്നത്് ജനങ്ങളോടുള്ള അപരാധമാണ്. മദ്യനയത്തെക്കുറിച്ച് സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം.
മദ്യവിരുദ്ധ റാലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. രൂപതാ അസ്ഥാനത്തുനിന്ന് തുടങ്ങിയ റാലി മാര്‍ക്കറ്റ് ചുറ്റി കത്തീഡ്രല്‍ പള്ളിയില്‍ അവസാനിച്ചു.