നാടന്‍പാട്ടും കളികളുമായി വേനലവധിക്കാലം ആഘോഷമാക്കി ആലപ്പുഴ തലവടിയിലെ കുട്ടിക്കൂട്ടം. പഞ്ചായത്തും സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല ക്യാംപാണ് വിദ്യാര്‍ഥികള്‍ ആഘോഷമാക്കിയത്.
സ്കൂള്‍ മുറ്റത്തെ മരച്ചുവട്ടിലിരുന്ന് അവര്‍ ഒരുമിച്ചു പാടി. നാടന്‍പാട്ടുകള്‍ ചൊല്ലിപ്പഠിച്ചു. കഥകള്‍ കേട്ടു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും, നാട്ടറിവുകളെക്കുറിച്ചും കുട്ടികള്‍ കേട്ടുപഠിച്ചു. ഇടവേളകളില്‍ കളികളും ചിരിയും തമാശയുമായി ക്യാംപ് ആസ്വദിച്ചു. കുട്ടിക്കൂട്ടത്തിന് ആവേശമായി സിനിമാ ബാലതാരം മിനോണും ക്യാംപില്‍ എത്തിയിരുന്നു.