തുടര്‍ച്ചയായ ഹര്‍ത്താലില്‍ വലഞ്ഞ് ചങ്ങനാശേരി മാര്‍ക്കറ്റ്. ഒരാഴ്ച മൂന്ന് ഹര്‍ത്താല്‍ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മധ്യകേരളത്തിലെ സുപ്രധാന മാര്ക്കറ്റിനുണ്ടായത്.
ചങ്ങനാശേരിയിലെ പ്രശസ്തമായ അഞ്ചുവിളക്കിന്റെ സമീപമുള്ള എം.എസ്.സെബാസ്റ്റ്യന്റെ കടയില്‍ ഇന്ന് തിരക്കേയില്ല. ആലപ്പുഴ ജില്ലയിലെ ഹര്‍ത്താലാണ് ഇദ്ദേഹത്തിന് വിനയായത്. കുട്ടനാട് മേഖലയില്‍നിന്നും ആലപ്പുഴയുടെ മറ്റ് ഭാഗങ്ങളില്‍നിന്നും കിട്ടേണ്ട കച്ചവടം ഹര്‍ത്താല്‍മൂലം മുടങ്ങി. തിങ്കളാഴ്ച ബവ്റിജസ് ഔട്ട്ലറ്റിനെതിരെ ചങ്ങനാശേരിയിയില് , ഇന്നലെ സംസ്ഥാന വ്യാപകം, ഇന്നത്തെ ആലപ്പുഴ ഹര്‍ത്താല്‍കൂടി ആയതോടെ മാസത്തിന്റെ തുടക്കത്തിലേ കച്ചവടം മൂക്കുംകുത്തി വീണു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ സംഗമസ്ഥാനമാണ് ചങ്ങനാശേരി. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് മാര്‍ക്കറ്റിലും പരിസരത്തും നടക്കുന്നത്. ലോറികളിലെത്തിക്കുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കാമെന്നല്ലാതെ ഈ ആഴ്ചയില്‍ കാര്യമായ ജോലി ഉണ്ടായിരുന്നില്ലെന്ന് കയറ്റിറക്ക് തൊഴിലാളികളും പറയുന്നു. എന്തായാലും തുടര്‍ച്ചയായ ഹര്‍ത്താല്‍ മാര്‍ക്കറ്റിന്റെ നടുവൊടിച്ചുവെന്ന് സാരം.