മെക്സിക്കൻ അപാരത എന്ന സിനിമയിലൂടെ ഹിറ്റായ ഏമാൻമാരെ എന്ന ഗാനത്തിന് സ്ത്രീപക്ഷ ബദൽ ഒരുങ്ങുന്നു. സ്ത്രീകൾക്ക് അനുകൂലമായ രീതിയിൽ വരികൾ മാറ്റിയ ഗാനത്തിന്റെ ചിത്രീകരണം തൃശൂരിൽ നടന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്ന വിശേഷണത്തോടെ ഇറക്കുന്ന ഗാനത്തിൽ ട്രാൻജൻഡേഴ്സും അഭിനയിക്കുന്നുണ്ട്.
സിനിമയിലെ ഗാനം പുരുഷ മേധാവിത്വമുള്ളതാണെന്ന വിലയിരുത്തലിൽ തൃശൂരിലെ യൂത്ത് ഫോർ ജെൻഡർ ജസ്റ്റിസ് എന്ന സംഘടനയാണ് പുതിയ ഗാനം ഒരുക്കുന്നത്.
സദാചാര പൊലീസിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ ഊരാളി ഗായക സംഘമാണ് ഏമാൻമാരെ എന്ന ഗാനം ആദ്യമായി തയാറാക്കിയത്. സോഷ്യൽ മീഡിയയിൽ അത് വൈറലായതോടെ മെക്സിക്കൻ അപരാതയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ട്രാൻസ്ജൻഡേഴ്സടക്കം ചുവടുവച്ച ബദൽ ഗാനം ഇനി ഉടൻ യൂടൂബിൽ റിലീസ് ചെയ്യും.