ചിത്രകലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ടിന്റെ നേതൃത്വത്തിൽ അവധിക്കാല ചിത്രകലാ ക്യാംപിന് തുടക്കമായി. ക്യാംപിന്റെ ഭാഗമായി അധ്യാപകരുടെ ചിത്രപ്രദര്ശനവുമുണ്ട്.
വരകളിലൂടെ കുട്ടികൾക്ക് പുതിയ ലോകം തുറന്നുകൊടുക്കുകയാണ് ടീച്ച് ആർട്ടിലെ ഈ അധ്യാപകർ. ചിത്രകലയോടുളള അടങ്ങാത്ത പ്രണയമാണ് അധ്യയന വർഷം കഴിഞ്ഞുടൻ തന്നെ ക്യാംപുമായി രംഗത്തിറങ്ങാൻ ഇവരെ പ്രേരിപ്പിച്ചത്.
മൂന്ന് ഗ്രൂപ്പുകളിലായി എഴുപത്തിയഞ്ച് കുട്ടികളാണ് ടീച്ച് ആർട്ടിന്റെ ചിത്രകലാ ക്യാംപിലുളളത്. ഇതോടനുബന്ധിച്ച് അധ്യാപകരുടെ ചിത്ര പ്രദർശനവും സംഘടിപ്പിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാംപ് നാളെ സമാപിക്കും