സ്മാർട് ഇന്ത്യ ഹാക്കത്തോൺ 2017 ഗ്രാന്‍ഡ് ഫിനാലേക്ക് എറണാകുളം കോതമംഗലത്ത് തുടക്കമായി. സർക്കാർ വകുപ്പുകളുടെ ഡിജിറ്റൽ നവീകരണം ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കത്തോണിൽ പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നു
പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലുടെ വിവിധ സർക്കാർ വകുപ്പുകളുടെ നവീകരണമാണ് സ്മാര്‍ട് ഹാക്കത്തോൺ 2017 ന്റെ പ്രധാന ലക്ഷ്യം. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാക്കത്തോണിന്റെ ഉദ്ഘാടനം ചെയ്തത്. വിനോദ സഞ്ചാരവകുപ്പിന്റെ നവീകരണത്തിനായുളള മൽസരങ്ങളാണ് കോതമംഗലം എംബിറ്റ്സ് കോളജിൽ നടക്കുന്നത്..
നാന്നൂറോളം വിദ്യാർഥികളാണ് കോതമംഗലത്ത് മൽസരത്തിനുളളത്. ഹാക്കത്തോണിലൂടെ ഡിജിറ്റൽ രംഗത്ത് കൂടുതൽ മാറ്റങ്ങൾ കൈവരുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 26 കേന്ദ്രങ്ങളിലായി 36 മണിക്കൂർ തുടർച്ചയായി നടക്കുന്ന മൽസരം നാെള വെകിട്ട് സമാപിക്കും.