ചങ്ങനാശേരി ടൗണിലെ ബവ്റിജസ് ഔട്ട്ലറ്റ് മാര്‍ക്കറ്റിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനിനെതിരെ ജനകീയ പ്രതിഷേധം. ജനപ്രതിനിധികളും നാട്ടുകാരും സംയുക്തമായാണ് രാപ്പകല്‍ സമരം നടത്തുന്നത്. പാതയോരത്തെ ബവ്റിജസ് ഔട്ട്ലറ്റുകള് മാറ്റി സ്ഥാപിക്കണമെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വട്ടപ്പള്ളിയിലേക്ക് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വെയര്‍ഹൗസിങ് കോര്‍പറേഷന്റെ കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു തീരുമാനം.
എന്നാല്‍ ജനവാസ മേഖലയുടെയും, സ്കൂള്‍ , ആരാധനാലയങ്ങള്‍ എന്നിവയുടെയും സാമീപ്യമുള്ള ഇവിടെ ഔട്ട്ലറ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം ശക്തമായതോടെ നാട്ടുകാര്‍ സമരം തുടങ്ങുകയായിരുന്നു. അതേസമയം മാര്‍ക്കറ്റിലെ തൊഴിലാളികള്‍ സമരത്തിനെതിരെ രംഗത്തെത്തി. സാംസ്കാരിക സാമൂഹിക നേതാക്കളും നാട്ടുകാരുമെല്ലാം സമരത്തിന്റെ മുന്‍പന്തിയിലുണ്ട്.