സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കൊച്ചിയിൽ വ്യത്യസ്തമായൊരു പ്രതിഷേധം. കലാകാരൻമാരുടെ കൂട്ടായ്മയായ സ്വരക്കൂട്ടാണ് ചങ്ങമ്പുഴപാർക്കിൽ ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്.
മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമില്ലാത്ത പ്രതിഷേധം. ആടിയും പാടിയുമാണ് കലാകാരൻമാർ സ്ത്രീകൾക്ക് നേരെയുള്ള അത്രിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചത്
കലാകാരൻമാരുടെ കൂട്ടായ്മയായ സ്വരക്കൂട്ടാണ് ഭൂമിയുടെ അവകാശികൾ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.