പാട്ടുപാടാന്‍ ആഗ്രഹമുള്ളവര്‍ക്കെല്ലാം കയറിച്ചെല്ലാന്‍ ഒരു വേദി. ആലപ്പുഴയിലെ രാഗ് മ്യൂസിക് ക്ലബിലാണ് അപൂര്‍വ്വമായ ഈ അവസരം. വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും സംഗീത സായാഹ്നം എന്നതാണ് മറ്റൊരു പ്രത്യേകത
വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ചുദിവസവും വൈകിട് ഏഴുമണിമുതല്‍ രണ്ടുമണിക്കൂര്‍ നേരം സഖറിയാ ബസാറില്‍ ഈ പാട്ടുകൂട്ടമുണ്ട്. സംഗീതത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ തയ്യാറാക്കിയ വേദി. ആര്‍ക്കും വന്നു പാടാം. ക്ലബില്‍ അംഗമാകണമെന്നില്ല, നന്നായി പാടുന്നവരാകണമെന്നുമില്ല.
സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ , വീട്ടമ്മമാര്‍ , വിദ്യാര്‍ഥികള്‍.അങ്ങനെ പലരും ഇവിടെ പാടാനെത്തും, രണ്ടുവര്‍ഷം മുമ്പാണ് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. അന്നുമുതലിങ്ങോട്ട് ദിവസവും വൈകിട്ട് സംഗീത സാന്ദ്രം
കെട്ടിട ഉടമ ആഷിക് ഖാന് തുച്ഛമായ വാടകക്ക് മുറി നല്കി ഇവര്‍ക്ക് പിന്തുണ നല്കുന്നു. ക്ലബിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്കും ദിവസവും ഉയരുന്ന ശബ്ദത്തോട് എതിര്പ്പില്ലെന്നതിനാല് പാട്ട് തുടരുകയാണ്.