വിവാഹവസ്ത്രങ്ങളിലെ വൈവിധ്യങ്ങളുമായി കൊച്ചിയിൽ രാജ്യാന്തര ഫാഷൻ ഫെസ്റ്റ്. കേരളത്തിൽ നിന്നുള്ള മോഡലുകളാണ് രാജ്യാന്തര ഫാഷൻ ഫെസ്റ്റിന്റെ റാംപിൽ വിവാഹവസ്ത്രങ്ങളണിഞ്ഞെത്തിയത്.
വെഡ്ഢിങ് ഡിസൈനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനം തന്നെയായിരുന്നു മംഗല്യ ഫെസ്റ്റ് എന്ന തീമിൽ അണിയിച്ചൊരുക്കിയ രാജ്യാന്തര ഫാഷൻ ഫെസ്റ്റിന്റെ അഞ്ചാം സീസൺ
തസ്നിം സൂഫിയാൻ, നൗഷിജ, സൂരജ് ആചാര്യ എന്നീ ഡിസൈനർമാർ ഒരുക്കിയ വസ്ത്രങ്ങളായിരുന്നു മംഗല്യയിൽ മോഡലുകൾ അണിഞ്ഞത്. റോ സിൽക്കിൽ ഹാൻഡ് ജെറി വർക്കുകൾ, റിയൽ മെറ്റൽസ് പതിപ്പിച്ച ലൈറ്റ് വെയ്റ്റ് വസ്ത്രങ്ങൾ, ലെതർകോട്ടിംഗുള്ള ലെഹങ്ക എന്നിങ്ങനെ ഇൻഡോ വെസ്റ്റേൺ, എത്്നിക് എല്ലാം മേളയിലെ ആകർഷണങ്ങളായി
പതിവ് രാജ്യാന്തര ഫാഷൻ ഷോകളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലുള്ള മികച്ച മോഡലുകളാണ് വിവാഹ വസ്ത്രങ്ങളണിഞ്ഞ് റാംപിൽ ചുവട് വച്ചത്.
ഷോ സ്റ്റോപ്പേഴ്സായി സിനിമാതാരങ്ങളായ രാജീവ് പിള്ള, ഗായത്രി സുരേഷ്, അദിതി എന്നിവരും വെട്ടിത്തിളങ്ങുന്ന വിവാഹ വേഷങ്ങളണിഞ്ഞ് റാംപിലെത്തി