കോട്ടയം ടൗണിലെ മാര്‍ക്കറ്റിനുള്ളില്‍ ബവ്റിജസ് ഔട്ട്ലറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ജനകീയ സമരത്തിന്റെ ഭാഗമായി.
രണ്ട് ബവ്റിജസ് ഔട്ട്ലറ്റ് ഉണ്ടായിരിക്കേ മൂന്നാമതൊന്ന് കൂടി ടൗണിനുള്ളിൽ തുടങ്ങാനുള്ള നീക്കമാണ് പ്രതിഷേധത്തിനിടയാക്കിയത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. പിഞ്ചുകുട്ടികളെ ഉൾപ്പെട കൊണ്ടുവന്നായിരുന്നു സ്ത്രീകളുടെ പ്രതിഷേധം,. പ്രായഭേദമന്യേ ഒട്ടേറപ്പേർ സമരത്തിൽ പങ്കെടുത്തു
ഈരയിൽ കടവിൽ നിന്നും മാർക്കറ്റിലേയ്ക്കുള്ള റോഡിനുചേർന്നാണ് ഔട്ട്ലറ്റ് തുടങ്ങാനുള്ള നീക്കം. കെട്ടിടത്തിന്റെ നിർമാണവും പൂർത്തിയായി കഴിഞ്ഞു. ഇതിനിടയൽ നാട്ടുകാർ പലകുറി പരാതി നൽകിയിരുന്നു.. നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.