പശ്ചിമകൊച്ചി കുടിവെള്ള പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ ചെലവാക്കുമ്പോഴും ഒരിറ്റ് ശുദ്ധജലത്തിനായുള്ള കാത്തിരിപ്പിലാണ് ഇടക്കൊച്ചിക്കാര്. ലോറിയിലെത്തുന്ന കുടിവെള്ളത്തെ ആശ്രയിച്ച് കഴിയുന്നത് ആയിരത്തിലധികം കുടുംബങ്ങള്‍. ശുദ്ധജലം പാഴാക്കി കളയുന്നവര്‍ക്കുള്ള ഒരു ഉത്തമ പാഠപുസ്തകം കൂടിയാണ് വര്‍ഷകാലത്തും വേനല്‍ക്കാലത്തും ഒരിറ്റ് ജലം പാഴാകാതെ കാക്കുന്ന ഇവരുടെ ജീവിതവും.
ഇടക്കൊച്ചി കനോസാ നഗറിലെ റോഡരികിലെ വീടുകള്‍ക്ക് മുന്‍പിലും ഇടവഴികളുടെ തുടക്കത്തിലുമെല്ലാം കാണുന്നത് ചെറുതും വലുതുമായ കുടിവെള്ള സംഭരണികളാണ്. ആഴ്ചയില്‍ രണ്ട് വട്ടം മാത്രമെത്തുന്ന ജലഅതോറിറ്റിയുടെ ലോറിയില്‍ നിന്ന് ലഭിക്കുന്ന ശുദ്ധജലം ഒരിറ്റ് പോലും പാഴാക്കാതെ സൂക്ഷിക്കുന്ന ഇടം.
എല്ലാവീട്ടിലും കുഴല്‍കിണര്‍ ഉണ്ടെങ്കിലും കായലിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ വെള്ളം ഉപയോഗയോഗ്യമല്ല. എങ്കിലും കുളിയ്ക്കാനും നനയ്ക്കാനും ആശ്രയിക്കുന്നത് കുഴല്‍കിണറില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വെള്ളം തന്നെ
പശ്ചിമകൊച്ചിക്കാരുടെ ജലക്ഷാമത്തിന് പരിഹാരമിട്ട് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജന്്റം കുടിവെള്ളപദ്ധതിയും ഇവര്‍ക്ക് തുണയായില്ല. പ്രധാനപാതയോരത്തെ വീടുകളില്‍ മാത്രമാണ് ജലഅതോറിറ്റി പൈപ്പിലൂടെ വെള്ളമെത്തുക.
കനോസ നഗറിലേക്ക് മൂന്ന് പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച പൈപ്പ് ലൈന്‍ മണ്ണും ചെടിയും മൂടി കിടക്കുന്നു. ജല അതോറിറ്റും കൃത്യമായി അറിയില്ല ആ പൈപ്പ്് ലൈന്‍ ഇപ്പോള്‍ ഇവിടെ തന്നെയുണ്ടോയെന്ന കാര്യം.
ഇടക്കൊച്ചി തെക്ക്, ഇത്തിത്തറ കോളനി, കണ്ണങ്ങാട് എന്നിവിടങ്ങളിലെല്ലാമുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ ശുദ്ധജലത്തിനായി ആശ്രയിക്കുന്നത് ജലഅതോറിറ്റിയുടെ കുടിവെള്ളലോറികളെയാണ്. ഇടകൊച്ചി മേഖലയിലേക്ക് കൂടി ജന്്റം പദ്ധതിയിലെ കുടിവെള്ളമെത്തിക്കാന്‍ ജലഅതോറിറ്റി തയാറായാല്‍ മാത്രമേ വര്‍ഷങ്ങളായുള്ള ഇവരുടെ പരിഹാരമാകൂ