നിയന്ത്രണംവിട്ട റോഡ് റോളര്‍ മതില് ഇടിച്ചുതകര്‍ത്തു. വാര്‍ത്തകേള്‍ക്കുമ്പോള്‍ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ റോഡ് റോളറിനെ ഓര്‍ത്തുകാണും. കൊച്ചിയില്‍ പൊലീസ് സ്റ്റേഷന്റെ മതിലിടിച്ച് തകർത്താണ് ഈ റോഡ് റോളർ വാർത്തയാകുന്നത്.
സിനിമയിലെ ഈ രംഗം കണ്ട് റോഡ് റോളർ ഡ്രൈവറായ നാസർ പലവട്ടം ചിരിച്ചിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ഈ രംഗം അനുഭവിച്ചുതീർത്തതിൻറെ നെഞ്ചിടിപ്പ് നാസറിന് ഇതുവരെ മാറിയിട്ടില്ല.
Hold നാസറിൻറെ കൈയ്യിലൊതുങ്ങാതെ റോഡ് റോളർ ഇടിച്ചുതകർത്തത് പൊലീസ് സ്റ്റേഷൻറെ മതിലാണ്. കൊച്ചി കരിമുകളിലെ കയറ്റത്തില്‍വച്ച് നിയന്ത്രണം വിട്ട റോഡ് റോളർ ആളുകളുടെ ഇടയിലേക്കാണ് പാഞ്ഞത്. പക്ഷെ നാസർ റോഡ് റോളർ വെട്ടിതിരിച്ചു. പൊലീസ് സ്റ്റേഷന്റെ മതിലും കടന്ന് ഒരു സ്കൂട്ടറും ഇടിച്ചിട്ടാണ് റോഡ് റോളർ ഒാട്ടം അവസാനിപ്പിച്ചത്.
ഒച്ചകേട്ട് ഞെട്ടി ചാടിയിറങ്ങിയ പൊലീസുകാർക്ക് മുന്നിൽ നാസർ തൊഴുകൈകളോടെ നിന്നു. വലിയ അപകടമാണ് ഒഴിവായതെന്ന് മനസിലാക്കിയതോടെ പൊലീസ്് തണുത്തു.