നാശോന്മുഖമായ നാട്ടുകുളങ്ങളെ സംരക്ഷിക്കാനുള്ള സന്ദേശം നല്കി ഒരു ഡോക്യുമെന്ററി. ഫോര്‍ട്ടുകൊച്ചി സാന്താ ക്രൂസ് സ്കൂളിലെ അധ്യാപകന് പി.എം.സുബൈറാണ് സംവിധായകന്.വാട്ടര്‍ തീം പാര്‍ക്കുകളില്‍ ആര്‍ത്തുല്ലസിക്കുന്ന പുതിയ ബാല്യത്തെ നാട്ടുമ്പുറത്തെ കുളങ്ങളുടെ തണുപ്പിലേക്ക് മടക്കിക്കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തോടെയാണ് ഡോക്യുെമന്ററി.
പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം നല്കുന്ന ഡോക്യുമെന്ററികള്‍ സ്കൂളുകളില്‍ പരമാവധി പ്രദര്‍ശിപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തന്റെ ചെറുചിത്രം വിദ്യാര്ഥികളിലെക്കെത്തിക്കാന് സഹായിക്കുമെന്നാണ് അധ്യാപകന് കൂടിയായ സംവിധായകന് സുബൈറിന്റെ പ്രതീക്ഷ.
മലിനമായി ഉപയോഗശൂന്യമായി കിടക്കുന്ന പൊതുകുളങ്ങള്‍ ഒത്തൊരുമിച്ച് നന്നാക്കിയെടുക്കുന്നതിന്റെ ആസ്വാദ്യത വിവരിക്കുകയാണ് 11 മിനിട്ട് ദൈര്‍ഘ്യമുള്ള ചെറുചിത്രം.