E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

തിരുവല്ലയിൽ അൻപതിലധികം കുടുംബങ്ങൾ ബി.പി.എൽ പട്ടികയിൽ നിന്ന് പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവല്ലയ്ക്ക് സമീപം രണ്ട് കോളനികളിലായി അന്‍പതിലധികം കുടുംബങ്ങള്‍ ബി.പി.എല്‍ ‌പട്ടികയില്‍നിന്ന് പുറത്ത്. ഏപ്രില്‍ അവസാനത്തോടെ പുതിയ റേഷന്‍ കാര്‍ഡ് പുറത്തിറങ്ങുമെന്നതിനാല്‍ രോഗികള്‍ അടക്കമുള്ളവര്‍ ആശങ്കയിലാണ്. 

ഇത് കഴുപ്പില്‍ കോളനി. രണ്ട് സെന്‍റിലും മൂന്ന് സെന്‍റിലുമായി ഇവിടെ ആകെയുള്ളത് നാല്‍പത് കുടുംബങ്ങള്‍. കൂലിപ്പണിയും മറ്റുമായി കഴിയുന്ന കോളനിക്കാരില്‍ ആകെ നാല് കുടുംബങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ കണക്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. അതേപോലെതന്നെ കഴുപ്പില്‍ കോളനിക്ക് അടുത്തുള്ള മുണ്ടപ്പള്ളി കോളനിയിലെ മുപ്പത് കുടുംബങ്ങളില്‍ പത്തില്‍താഴെ കുടുംബങ്ങള്‍ മാത്രമേ ബി.പി.എല്‍ പട്ടികയിലുള്ളു. ഭക്ഷ്യവസ്തുക്കളും, ചികില്‍സാ സഹായം ഉള്‍പ്പടെയുള്ള സേവനങ്ങളും അന്യമാകുമെന്ന പേടിയിലാണ് ഈ കുടുംബങ്ങള്‍ 

ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ട് ജില്ലാ കലക്ടറെയും, സപ്ലൈ ഓഫിസറെയും വിവരമറിയിച്ചു. പരാതി പരിശോധിക്കാമെന്നും റേഷനിങ് ഇന്‍സ്പെക്ടര്‍ പരിശോധന നടത്തിയശേഷം നടപടി സ്വീകരിക്കാമെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. ഇതിനിടെ പുതിയ കാര്‍ഡ് പുറത്തിറങ്ങിയാല്‍ അത് മാറ്റാനായി കോളനിക്കാര്‍ നെട്ടോട്ടമോടേണ്ടി വരുമെന്ന് ചുരുക്കം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :