കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട. ലഹരിമരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന 160 കിലോഗ്രാം അസംസ്കൃത വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. പോസ്റ്റ് ഓഫിസില്‍ പാഴ്സലായാണ് അസംസ്കൃത വസ്തുക്കള്‍ എത്തിയത്.
കഞ്ചാവുപോലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വളരുന്ന ഖാട്ട് എന്ന ചെടിയുടെ ഇലകളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ പിടിച്ചെടുത്തത്. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നാണ് പാഴ്സല്‍ അയച്ചിരിക്കുന്നത്. പോസ്റ്റ് ഓഫിസില്‍ ചാക്കുകളില്‍ എത്തിയ പാഴ്സലുകള്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. ഖാട്ടില്‍ നിന്നുണ്ടാക്കുന്ന കതീന്‍ , കത്തിനോണ് എന്നിവ വീര്യമേറിയ ലഹരിമരുന്നുകളാണ്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഈ ലഹരിമരുന്നുകള്‍ക്ക് രാജ്യാന്തരവിപണികളില്‍ വന്‍ ഡിമാന്‍ഡാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആര്‍ക്കുവേണ്ടിയാണ് ലഹരിമരുന്നു നിര്‍മാണ വസ്തുക്കള്‍ ഇവിടെ എത്തിച്ചതെന്ന് വ്യക്തമല്ല. പാഴ്സല്‍ അയച്ചിരിക്കുന്നത് വ്യാജവിലാസത്തിലായേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കൊല്ലം സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. ഇയാളെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിമരുന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍