സമൂഹമാധ്യമങ്ങളിലൂടെ നാടാകെ ഏറ്റെടുത്ത് കേരള കാന്‍ പ്രൊമോഷണല്‍ വീഡിയോ. പുറത്തിറങ്ങി ഒരാഴ്ച തികയുന്നതിനു മുമ്പേ വീഡിയോകള്‍ കണ്ടത് നാലുലക്ഷം പേരോളം. കാന്‍സറിനെ പോരാടി കീഴടക്കാമെന്ന സന്ദേശവുമായെത്തിയത് മഞ്ജു വാരിയരാണ്.
കാന്‍സറിനെ പൊരുതിത്തോല്പിച്ചവരും മഞ്ജുവിനൊപ്പം അണിനിരക്കുന്നു. പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സിനു വേണ്ടി ശ്രീകുമാര്‍ മേനോന് സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച രണ്ട് വീഡിയോകളാണുള്ളത്.
മനോരമ ന്യൂസ് ഫെയ്സ്ബുക് പേജിലും യുട്യൂബ് ചാനലിലും ലഭ്യമായ വീഡിയോകള്‍ മഞ്ജു വാരിയരും തന്റെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. ജയന്ത് മുരളീധരനും സഞ്ജയ് മേനോനുമാണ് തിരക്കഥ. ചിത്രീകരണം നിര്‍വഹിച്ചത് പപ്പു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.