ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍. പാലാരിവട്ടത്ത് ടിക്കറ്റ് വിറ്റ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ടിക്കറ്റിനായി ആരാധകര്‍ നെട്ടോട്ടം തുടരുകയാണ്. അച്ചടിച്ച ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുവെന്നാണ് സംഘാടകരുടെ വാദം..
ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രകടനം നേരില്‍ കാണാന്‍ കാലേക്കൂട്ടി കാതങ്ങള്‍ താണ്ടിയെത്തിയ കളിയാരാധകര്ക്കാര്ക്കും കിട്ടിയിട്ടില്ല ടിക്കറ്റ്. ടിക്കറ്റത്രയും കരിഞ്ചന്തക്കാര്‍ കൊണ്ടുപോയെന്നാണ് കളിക്കമ്പക്കാരുടെ ആരോപണം.
ഐഎസ്എല്‍ ടിക്കറ്റ് ഡോട്ട്് കോമെന്ന പേരിലുളള വെബ്സൈറ്റിലും ടിക്കറ്റ് ആവശ്യപ്പെട്ട് ആരാധകരുടെ സന്ദേശ പ്രവാഹമാണ്. പക്ഷേ ആര്‍ക്കും ടിക്കറ്റ് മാത്രം കിട്ടുന്നില്ല. നാളെ വൈകിട്ട് ഏഴു മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.