E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 02:28 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

കൊൽക്കത്ത-ബ്ലാസ്റ്റേഴ്സ് പോരാട്ടം സമനിലയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ എവെ മാച്ചില്‍ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യതകള്‍ സജീവമാക്കി. ബ്ലാസ്റ്റേഴ്സിനായി സി.കെ.വിനീതും കൊല്‍ക്കത്തയ്ക്കായി പിയേഴ്സണും ഗോള്‍ നേടി.  കൊളംബിയന്‍ വിമാന അപകടത്തില്‍ മരിച്ച ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തുടങ്ങിയ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് ആദ്യ പകുതിയില്‍ അറ്റാക്കിങ് ഗെയിമും രണ്ടാംപകുതിയില്‍ ഡിഫന്‍സിവ് ഗെയിമും.

ആറാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കൊല്‍ക്കത്തയ്ക്കായി ഹാവി ലാറ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് കെണിയില്‍ കുടുങ്ങി.  അതിന്റെ നിരാശമാറും മുന്‍പെ സി.കെ.വിനീതിന്റെ ഹെഡര്‍  കൊല്‍ക്കത്തയെ ഞെട്ടിച്ച് വലയ്ക്കുള്ളിലെത്തി. എട്ടാം മിനിറ്റില്‍ മെഹ്താബ് ഹുസൈന്റെ ഫ്രീകിക്കില്‍ ഹെങ്ബര്‍ത്ത് പന്ത് മറിച്ചത് വിനീതിന്റെ തലയിലേക്ക്. മഞ്ഞപ്പടയുടെ ആഘോഷം അധികം നീണ്ടില്ല. ഇയാന്‍ ഹ്യൂം-ഹെല്‍ഡര്‍ പോസ്റ്റിഗ- സ്റ്റീഫന്‍ പിയേഴ്സന്‍ ത്രയത്തിന്റെ മുന്നേറ്റം  ഗോള്‍ മടക്കി.

രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത ആക്രമണം തുടര്‍ന്നെങ്കിലും ബ്ലാസ്റ്റേഴ്സ് തന്ത്രം മാറ്റി പയറ്റി.  ഡിഫന്‍സീവ് ഫുട്ബോള്‍. ഇടയ്ക്ക് വീണുകിട്ടിയ അവസരങ്ങളില്‍ മുന്നേറിയെന്നല്ലാതെ ഗോള്‍ വഴങ്ങാതിരിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.  77ാം മിനിറ്റില്‍ മുഹമ്മദ് റാഫിയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഷോട്ട്  പോസ്റ്റിന് മുന്‍പില്‍ കൊല്‍ത്തയുടെ പ്രീതംഘോഷാലിന്റെ കയ്യില്‍ തട്ടി തെറിച്ചെങ്കിലും റഫറി ഹാന്‍ഡ്ബോള്‍ അനുവദിച്ചില്ല. കളി സമനിലയിലായതോടെ മുംബൈയ്ക്ക് പിന്നാലെ കൊല്‍ക്കത്തയും ഡല്‍ഹിയും സെമിയില്‍ കടന്നു. ഡല്‍ഹി - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടാലും ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ വിജയിച്ചാലും കേരള ബ്ലാസ്റ്റേഴ്സിന് സെമിയില്‍ കടക്കാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :