ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ മല്‍സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്പനയ്ക്ക് ഒൗദ്യോഗിക തുടക്കം. കൊച്ചി മേയര്‍ സൗമിനി ജെയിനാണ് ആദ്യ ടിക്കറ്റ് വില്പന നിര്‍വഹിച്ചത്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് അത്്്ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മല്‍സരം.
200, 300,500 രൂപ നിരക്കുകളിലുള്ള ടിക്കറ്റ് സ്റ്റേഡിയം ബോക്സോഫീസില്‍നിന്നും ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകള്‍വഴിയും മുത്തൂറ്റ് ശാഖകള്‍ വഴിയും സ്വന്തമാക്കാം. www.bookmyshow.com http:/www.bookmyshow.com എന്ന വെബ്്സൈറ്റില്നിന്ന് ഒാണ്‍ലൈനായും ടിക്കറ്റ് വാങ്ങാം. ഡിസംബര്‍ വരെ നടക്കുന്ന ഏഴ് മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഒരുമിച്ചുവാങ്ങാന് സീസണ് ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന അണ്ടര്‍ 17 ഫുട്്ബോള്‍ ലോകകപ്പിന്റെ വേദിക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായി മൈതാനത്ത് പുതിയപുല്ല് വിരിക്കുന്ന ജോലികള്‍ തകൃതിയായി നടക്കുകയാണ്. എന്നാല്‍ ഇത് െഎ.എസ്.എല്‍ മല്‍സരങ്ങളെ ബാധിക്കില്ല.
അതെസമയം െഎ.എസ്.എല്‍ ഫൈനല്‍ കൊച്ചിയില്‍തന്നെ നടക്കാനുള്ള സാധ്യതയേറി.എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. ബ്ളാസ്റ്റേഴ്സ് ഹെഡ് ഒാഫ് ഒാപ്പറേഷന്‍സ് സൊലി കോലാഹ് , ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.െഎ.വര്‍ഗീസ്, മുത്തൂറ്റ് ഫിന് കോര്‍പ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജി.എന്‍.രേണുക തുടങ്ങിയവര്‍ സംബന്ധിച്ചു.