ബ്ളാസ്റ്റേഴ്സിന്റെ തോല്‍വിയില്‍ പ്രതികരിക്കാതെ സച്ചിന് മടങ്ങിയപ്പോഴും ടീമിന് പിന്തുണയുമായി ആരാധകര്‍. ബ്ളാസ്റ്റേഴ്സിന്റെ അരലക്ഷത്തിലധികം ആരാധകരാണ് കലൂര്‍ സ്റ്റേഡിയത്തില്‍ മല്‍സരം കണ്ടത്. വി.വി.െഎ.പി ഗെയ്റ്റിലൂടെ കളികാണാന്‍ സ്റ്റേഡിയത്തിനുള്ളില്‍ എത്തിയ സച്ചിന് പുറത്തിറങ്ങിയത് വി.െഎ.പി ഗെയ്റ്റിലൂടെ. പ്രതികരണമുണ്ടായില്ല.
കളിതോറ്റെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ ആരാധകരെ പ്രകീര്‍ത്തിച്ച് നിത അംബാനി. കൊല്‍ക്കത്ത ജയിച്ച സന്തോഷത്തിനൊപ്പം കൊച്ചിയിലെ ആരാധകരെ അഭിവാദ്യംചെയ്യാന്‍ സൗരവ് ഗാംഗുലിയും മറന്നില്ല. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും പ്രതികരിക്കാതെ മടങ്ങി. ആരാധകര്‍ അപ്പോഴും ബ്ളാസ്റ്റേഴ്സിന് പിന്തുണയുമായി തെരുവില്‍ സജീവമായിരുന്നു.