E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

പുണെയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്‍ മൂന്നാം സീസണിലെ അതിവേഗ ഗോള്‍ സ്വന്തമാക്കിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് പുണെ സിറ്റിയെ തോല്‍പിക്കാനായില്ല. രണ്ടാം പകുതിയില്‍ മുഹമ്മദ് സിസോക്കോ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ, പുണെ സമനിലയില്‍ തളച്ചു. പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ബ്ലാസ്റ്റേഴ്സ്് അ‍ഞ്ചാമതായി. 

സ്വന്തം ആരാധകരെ പോലും അമ്പരിപ്പിച്ചാണ് മൂന്നാം മിനിറ്റില്‍ സെന്‍ഡ്രിക് ഹെങ്ബര്‍ട്ട് പുണെയുടെ വല കുലുക്കിയത്. ഡെക്കന്‍സ് നേസണിന്റെ കോര്‍ണറില്‍ നിന്ന് അസ്റാക്ക് മഹമതിന്റെ ഷോട്ട് പുണെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചെത്തിയത് ഹെങ്ബര്‍ട്ട് ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ വീണതോടെ ആലസ്യത്തില്‍ നിന്നുണര്‍ന്ന പുണെ, ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് തമ്പടിച്ചായിരുന്നു പ്രത്യാക്രമണം. ഇടയ്ക്ക് വീണുകിട്ടിയ അവസരങ്ങള്‍ മുതലാക്കി ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുമില്ല. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ട്രയോറെ പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയ്ക്കുള്ളിലെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയില്‍ കുടുങ്ങി. പ്രതിരോധത്തിലേക്ക് വലിയാനുള്ള ബ്ലാസ്റ്റേഴ്സ് നീക്കത്തിന് 68ാം മിനിറ്റില്‍ തിരിച്ചടി കിട്ടി. ഗോള്‍ മടക്കാന്‍ കളം നിറഞ്ഞ് കളിച്ച മാര്‍ക്വി താരം മുഹമ്മദ് സിസോക്കോയ്ക്ക് അര്‍ഹിച്ച ഗോള്‍ 

ചോപ്രയ്ക്ക് പകരം കാദിയോയേയും ഡക്കന്‍സ് നേസണിന് പകരം അന്റോണിയോ ജര്‍മനേയും കളത്തിലിറക്കിയ സ്റ്റീവ് കോപ്പലിന്റെ തന്ത്രം ഫലം കണ്ടു. പുണെയുടെ പോസ്റ്റിലേക്ക് മനോഹരമായ നീക്കങ്ങള്‍. പക്ഷെ പതിവ് പോലെ അവസരങ്ങള്‍ നഷ്ടമാക്കുന്നതിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മിടുക്ക്. 

കൈപ്പിടിയിലൊതുങ്ങിയ വിജയം അലക്ഷ്യമായ നീക്കങ്ങളിലൂടെയും മിസ് പാസുകളിലൂടേയും കളഞ്ഞ ബ്ലാസ്റ്റേഴ്സ് പുണെയ്ക്ക് സമനില സമ്മാനിക്കുകയാരിന്നുവെന്ന് പറഞ്ഞാല്‍ തെറ്റല്ല. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം അടുത്ത തിങ്കളാഴ്ച എഫ്.സി.ഗോവയ്ക്കെതിരെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :