റണ്ണേഴ്സ്അപ്പായ എഫ്സി ഗോവയെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം ജയം. അല്‍ഫാരോയുടെ ഇരട്ടഗോളിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയം.
ആക്രമണവും പ്രതിരോധവും ഒപ്പത്തിനൊപ്പം മികച്ചു നിന്ന പോരാട്ടത്തില്‍ ഗോളി സുബ്രതോ പാലിന്റെ എണ്ണം പറഞ്ഞ തകര്‍പ്പന്‍ സേവുകളാണ് വടക്കു കിഴക്കന്‍ ടീമിന് രണ്ടാം ജയമൊരുക്കിയത്. ഗോവന്‍ ഗോളി കട്ടിമണിയുടെ മാത്രം പിഴവില്‍നിന്നാണു നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍.
ഇന്ത്യന്‍ ഗോളിമാരെ മാത്രം അണിനിരത്തി മൂന്നാം സീസണ് കളിക്കാനുള്ള സീക്കോയുടെ തീരുമാനത്തിന് ആദ്യ തിരിച്ചടി. ആദ്യ പകുതി അവസാനിക്കും മുന്‍പുതന്നെ ഗോള്‍ മടക്കാനുള്ള ഗോവന്‍ നീക്കം ഫലം കണ്ടില്ല. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോവന്‍ മുന്നേറ്റം. ഗോളുറപ്പിച്ച മൂന്നു ഷോട്ടുകള്‍ സുബ്രതോപാലെന്ന വന്മതിലില് തട്ടി മടങ്ങി.
69ാം മിനിറ്റില്‍ യുറഗ്വായ് താരം എമിലിയാനോ അല്ഫോരായുടെ രണ്ടാം ഗോളെത്തി. ക്ലിനിക്കല്‍ ഫിനിഷിങ്. തിരിച്ചടിക്കാനുള്ള ഗോവന്‍ ശ്രമങ്ങള്‍ കളിയാവേശമയര്ത്തിയെങ്കിലും ഫലം കണ്ടില്ല. ഐഎസ്എല്ലില്‍ ഇതാദ്യമാണ് എഫ്സി ഗോവയ്ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് വിജയിക്കുന്നത്.