E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഫുട്ബോളിനോടുള്ള സ്നേഹമാണ് തന്നെ ഇന്ത്യയിൽ എത്തിച്ചതെന്ന് സോണി നോർദേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Online-Sony-Norde-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നു പോയിന്റുമായെ കൊച്ചിയിൽ നിന്നു മടങ്ങൂവെന്ന് ഉറപ്പിച്ചു പറഞ്ഞു മുംബൈ സിറ്റി എഫ്സിയുടെ ഹെയ്തി താരം സോണി നോർദേ. നാളെ കൊച്ചിയിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനെത്തിയതായിരുന്നു നോർദേ. കഴിഞ്ഞ സീസണിലും മുംൈബ താരമായിരുന്ന നോർദേ ഐഎസ്എല്ലിലെ രണ്ടാമത്തെ കൊച്ചി മത്സരത്തിനായാണ് എത്തിയത്. കഴിഞ്ഞ സീസണിൽ കേരളം മുംബൈ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. 

ഫുട്ബോളിനോടുള്ള സ്നേഹമാണ് തന്നെ ഇന്ത്യയിൽ എത്തിച്ചതെന്നും ഹെയ്തിക്കാരനായ സോണി നോർദെ പറയുന്നു. ഐഎസ്എല്ലിലും ഐലീഗിലും മത്സരപരിചയമുള്ള നോർദെ മോഹൻ ബഗാന്റെ താരമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വന്തം നാട്ടിൽ നിന്നുള്ള ബെൽഫോർട്ട്, നാസോൺ എന്നിവർക്കെതിരെ കളിക്കേണ്ടി വരുന്നതു മികച്ച അനുഭവമായാണ് താൻ കണക്കാക്കുന്നതെന്നും നോർദേ പറയുന്നു. ഇരുവരും മികച്ച കളിക്കാരാണ്. ഡിയേഗോ ഫോർലാനൊപ്പം ഒരു ടീമിൽ എത്താൻ സാധിച്ചതിലും നോർദേ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ നായകൻ സുനില്‍ ഛേത്രിയെക്കുറിച്ചും നോർദേ വാചാലനായി. മികച്ച കളിക്കാരനായ സുനിൽ ഛേത്രി ടീമിനൊപ്പം ചേരാത്തതിലുള്ള നിരാശയും നോർദേ പങ്കുവച്ചു. എഎഫ്സി കപ്പിനായി ബെംഗളൂരു എഫ്സിക്ക് ഒപ്പമാണു സുനിൽ ഛേത്രി ഇപ്പോൾ. സുനിൽ ഛേത്രിയുടേയും ഫോർലാന്റേയും അഭാവത്തിൽ ടീമിനെ മുന്നിൽ നിന്നു നയിക്കേണ്ടതിന്റെ ഉത്തരവാദിത്തവും നോർദേയ്ക്കാണ്. 

നാളെ വൈകിട്ട് ഏഴിനാണു കേരളം–മുംബൈ പോരാട്ടം. മൂന്നു കളികളിൽ നിന്നു രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണു മുംബൈ. ആദ്യ കളിയിൽ എവേ മത്സരത്തിൽ പൂണെയെ ഒരു ഗോളിനു തോൽപ്പിച്ച മുംബൈ തുടർന്നു നടന്ന ഹോം മാച്ചിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും എതിരില്ലാത്ത ഒരു ഗോളിനു തകർത്തു. അത്‌ലറ്റിക്കോ കൊൽക്കത്തയുമായുള്ള മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹിക്കെതിരെ സമനില പിടിച്ചാണു കളിയിലേക്ക് തിരിച്ചു വരവു നടത്തിയത്. 

മാർക്വീ താരം ഡിയേഗോ ഫോർലാനെ പരുക്കു മൂലം പുറത്തു നിർത്തിയാകും മുംബൈ ഇറങ്ങുക. കേരളത്തിനേയും പരുക്കു വലയ്ക്കുന്നുണ്ട്. ക്യാപ്ടൻ ഹെങ്ബാർത്ത് പരുക്ക് മൂലം നാളെ കളിക്കില്ല. എന്നാൽ മാർക്വീ താരം ആരോൺ ഹ്യൂസ് ദേശിയ ടീമിനോട് ഒപ്പമുള്ള മത്സരങ്ങൾ തീർത്ത ശേഷം നാളത്തെ കളിക്ക് എത്തുമെന്നാണു മാനേജ്മെന്റ് നൽകുന്ന പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :