E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 08:52 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

മികവുറ്റ താരനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എല്‍ രണ്ടാം സീസണിലേതിനേക്കാള്‍ മികവുറ്റ താരനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണില്‍ മല്‍സരിക്കാനിറങ്ങുന്നത്. പ്രതിരോധം ശക്തമാക്കി നിലനിര്‍ത്തിയതിനൊപ്പം മുന്നേറ്റനിരയെ ശക്തിപ്പെടുത്താനായെന്നതാണ് നേട്ടം. 

ജിങ്കാനും റാഫിയും ചോപ്രയും തുടങ്ങി പരിചിതമുഖങ്ങള്‍ പലതുണ്ടെങ്കിലും ഈ ടീമിനെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖമെന്ന് തന്നെ വിശേഷിപ്പിക്കാം. പ്രതിരോധത്തിലൂന്നി ഗോളടിക്കാന്‍ മറന്നിട്ടും കയ്യകലത്തിലെത്തി കിരീടം നഷ്ടമായ ആദ്യ സീസണും ഗോളടിച്ചിട്ടും അമ്പേ പരാജയപ്പെട്ട രണ്ടാം സീസണും മറന്ന് ബ്ലാസ്റ്റേഴ്സ് ഇറങ്ങുകയാണ്. പുത്തനുണര്‍വോടെ. പ്രതിരോധത്തില്‍ തന്നെ തുടങ്ങാം. വടക്കന്‍ അയര്‍ലന്‍ഡിന്റെ ക്യാപ്റ്റനായിരുന്ന ആരോണ്‍ ഹ്യൂസാണ് കാവല്‍പ്പടയുടെ തലവന്‍. മാര്‍ക്വി താരം. ആദ്യ സീസണിലെ വിശ്വസ്തന്‍ ഫ്രഞ്ച് താരം സെന്‍ട്രിക് ഹെങ്ബര്‍ത്ത് തിരിച്ചെത്തി. സെനഗല്‍ താരം ഓഹ്സിന്‍ എന്‍ദോ ഇവര്‍ക്കൊപ്പം നാട്ടിലെ താരങ്ങളായ സന്ദേശ് ജിങ്കാന്‍, റിനോ ആന്‍റോ, ഗുവര്‍വീന്ദര്‍, പ്രതിക് ചൗധരി, വല കാക്കാന്‍ ഐറിഷ് ഗോളി ഗ്രഗാം ക്രിസ്റ്റഫര്‍ സ്റ്റോക്കും.

സെന്റര്‍ബാക്കായും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന ജനറല്‍ കാഡിയോ എന്നു വിളിപ്പേരുള്ള ഐവറി കോസ്റ്റിന്റെ ദിദിയെ ബോറിസ് കാഡിയോയ്ക്ക് നിര്‍ണായക റോളുണ്ടാകും. ഹ്യൂമേട്ടനൊപ്പം വരില്ലെങ്കിലും ആരാധകരുടെ പ്രിയങ്കരനായി മാറിയ ഹോസുവിനൊപ്പം സി.കെ.വിനീത്, മെഹ്താബ് ഹുസൈന്‍, ഇഷ്ഫാഖ് അഹമ്മദ്, പ്രശാന്ത് മോഹന്‍ എന്നിവരാണ് മധ്യനിരയില്‍. അന്റോണിയോ ജര്‍മനാണ് മുന്നേറ്റത്തിലെ തുറുപ്പുചീട്ട്. ടീമില്‍ മടങ്ങിയെത്തിയ മൈക്കല്‍ ചോപ്രയ്ക്ക് ആദ്യ സീസണിലെ കുറവ്് തീര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ കോണ്‍കകാഫ് ഗോള്‍ഡ് കപ്പിലെ ടോപ് സ്കോറര്‍ ഹെയ്തിയുടെ യുവ സ്ട്രൈക്കര്‍ ഡക്കന്‍സ് നേസണ്‍,ഹെയ്ത്തിയില്‍ നിന്ന് തന്നെയുള്ള കെര്‍വന്‍ ബെല്‍ഫോര്‍ട്ട് മലയാളിയായ മുഹമ്മദ് റാഫി, ഹാവോകിപ്പ് തോങ്കോസിങ് എന്നിവര്‍ കൂടിയാകുമ്പോള്‍‌ ബ്ലാസ്റ്റേഴ്സ് ടീം സമ്പന്നം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :