ഇന്ത്യന്‍ ഫുട്്ബോളിന്റെ ആവേശം ഉണര്‍ത്തിയ ഐഎസ്്എല്ലിന്റെ മൂന്നാം പതിപ്പിന് ശനിയാഴ്ച കിക്കോഫ്. ഗുവാഹത്തിയില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്്റ്റ് യുണൈറ്റഡും തമ്മിലാണ് ഉദ്ഘാടനമല്‍സരം.
വിദേശമണ്ണിലെ പരിശീലവും സന്നാഹമല്സരങ്ങളിലെ മികച്ച പ്രകടനവും നല്കുന്ന ആത്മവിശ്വാസത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണിന്റെ ഉദ്ഘാടനമല്സരത്തിനിറങ്ങുന്നത്. ഗുവാഹത്തിയിലെത്തിയ ടീം പരിശീലനത്തിനിറങ്ങി. പ്രതിരോധത്തിനൊപ്പം മുന്നേറ്റനിരയേയും ശക്തിപ്പെടുത്തിയാണ് ഇത്തവണ ടീമിറങ്ങുന്നത്. തായ്ലന്ഡിലെ പരിശീലനമല്സരങ്ങളില് തിളങ്ങിയ മൈക്കല്‍ ചോപ്രയും അന്റോണിയോ ജര്‍മനുമാണ് മുന്നേറ്റത്തിലെ വിദേശ കരുത്ത്. ബാങ്കോക്കിലെ പരിശീലനത്തില്‍ ഒപ്പമില്ലാതിരുന്ന ഇന്ത്യന്‍ താരങ്ങള്‍ കൂടി ടീമിനൊപ്പം ചേര്‍ന്നതോടെ ടീം പൂര്‍ണസജ്ജമായെന്ന് കോച്ച് സ്റ്റീവ് കൊപ്പല്‍ വിലയിരുത്തുന്നു.
താരത്തിളക്കത്തിനപ്പുറം കളി മികവുള്ള യുവനിരയുമായെത്തുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മികച്ച ടീമാണെന്നും സ്റ്റീവ് കൊപ്പല്‍ വിലയിരുത്തുന്നു. അഞ്ചാം തിയതി ഹോം മാച്ചിനിറങ്ങും മുന്‍പ് വിജയത്തോടെ ആരാധകര്‍ക്ക് ആവേശമൊരുക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.