E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐഎസ്എല്‍: ഡല്‍ഹിയെ തോല്‍പിച്ച് നോര്‍ത്ത് ഈസ്റ്റ് സെമി പ്രതീക്ഷ നിലനിര്‍ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

north-east-united
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐഎസ്എൽ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം ഉറപ്പിക്കാനുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടു വഴികളിൽ ആദ്യ വഴി അടഞ്ഞു. ഗുവാഹത്തിയിൽ നടന്ന മൽസരത്തിൽ ഡൽഹി ഡൈനാമോസിനെതിരെ ആതിഥേയരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജയിച്ചുകയറിയതോടെയാണ് സെമി ഉറപ്പിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ അവസരം പാഴായത്. കരുത്തരായ ഡൽഹിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. ഈ മൽസരം ഡൽഹി ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാമായിരുന്നു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ. സെയ്ത്യാസെൻ സിങ് (60), ക്രിസ്റ്റ്യൻ റോമറിക് (71) എന്നിവരാണ് ഗോളുകൾ നേടിയത്. ഡൽഹിയുടെ ആശ്വാസ ഗോൾ മാർസലീഞ്ഞോ (90+) നേടി.

വിജയത്തോടെ നോർത്ത് ഈസ്റ്റിന് 13 മൽസരങ്ങളിൽ നിന്ന് 18 പോയിന്റായി. 13 മൽസരങ്ങളിൽനിന്ന് 20 പോയിന്റുള്ള ഡൽഹി നേരത്തേതന്നെ സെമി ഉറപ്പിച്ച ടീമാണ്. ഇതോടെ, ഡിസംബർ നാലിന് കൊച്ചിയിൽ നടക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മൽസരം വളരെ നിർണായകമായി. ഈ മൽസരത്തിൽ ജയിക്കുന്ന ടീമിന് സെമിയിൽ കടക്കാം. മൽസരം സമനിലയായാലും ബ്ലാസ്റ്റേഴ്സ് മുന്നേറും. ഐഎസ്എൽ മൂന്നാം സീസണിലെ ഉദ്ഘാടന മൽസരത്തിലും ഈ ടീമുകളാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം ആതിഥേയരായ നോർത്ത് ഈസ്റ്റിനൊപ്പം നിന്നു.

സെമിയിലേക്ക് മുന്നേറാൻ വിജയം അനിവാര്യമാണെന്ന നിലയിൽ കളത്തിലിറങ്ങിയ നോർത്ത് ഈസ്റ്റിന്റെ പ്രകടനത്തിലുടനീളം വിജയത്തിനായുള്ള ദാഹം നിറഞ്ഞുനിന്നു. എതിരാളികൾ കരുത്തരാണെന്നതൊന്നും കാര്യമാക്കാതെ വിജയം മാത്രം ലക്ഷ്യമിട്ട് പൊരുതിയ നോർത്ത് ഈസ്റ്റിന് ആദ്യപകുതിയിൽ ഗോളൊന്നും നേടാനായില്ല. എന്നാൽ, രണ്ടാം പകുതിയിൽ കളി മാറി. ദിദിയർ സൊക്കോറയിൽനിന്ന് ലഭിച്ച പന്തുമായുള്ള സെയ്ത്യാൻസെൻ സിങ്ങിന്റെ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. പോസ്റ്റിന്റെ ഇടതുഭാഗത്ത് അതിർത്തിവരയോട് ചേർന്ന് സെയ്ത്യാൻ സിങ് നടത്തിയ മുന്നേറ്റം തടയാനുള്ള സൗവിക്കിന്റെ ശ്രമം പാളി. പന്ത് കൈയിലൊതുക്കാൻ മുന്നോട്ടുകയറിയെത്തിയ ഡൽഹി ഗോളിക്കും പിഴച്ചു. സെയ്ത്യാൻസെൻ സിങ് പന്തു തട്ടി വലയിലിട്ടു. സ്കോർ 1-0.

ഗോൾനേട്ടത്തിന് 10 മിനിറ്റിന്റെ ആയുസെത്തിയതിനു പിന്നാലെ നോർത്ത് ഈസ്റ്റ് രണ്ടാം വട്ടവും ലക്ഷ്യം കണ്ടു. മധ്യവരയ്ക്കു സമീപത്തുനിന്നും റോബർട്ട് കുല്ലന്റെ പാസ് ക്രിസ്റ്റ്യൻ റോമറിക്കിലേക്ക്. തടയാനെത്തിയ ഡൽഹി പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് റോമറിക്കിന്റെ മുന്നേറ്റം. ഓട്ടത്തിനിടയിൽ റോമറിക്ക് തൊടുത്ത ഷോട്ട് തടയാൻ ഡൽഹി ഗോളി ഡോബ്ലാസിനായില്ല. പന്ത് വലയിൽ. സ്കോർ 2-0. 

ലീഡ് വർധിപ്പിക്കാനായി നോർത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിക്കവെ മൽസരത്തിന്റെ അധിക സമയത്ത് ഡൽഹി ആശ്വാസ ഗോൾ നേടി. പോസ്റ്റിന്റെ ഇടത്തുഭാഗത്തുകൂടി മുന്നേറി മാർസലീഞ്ഞോ തൊടുത്ത ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളിയെ മറികടന്ന് വലയിൽ. സ്കോർ 2-1. കൂടുതൽ നീക്കങ്ങൾക്ക് സമയമില്ലാതെ പോയതോടെ ഇതേ സ്കോറുമായി നോർത്ത് ഈസ്റ്റ് സെമി പ്രതീക്ഷ കാത്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :