മുഹമ്മദ് റാഫിയുടെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ കിരീടം ഉയര്‍ത്തുമെന്ന് സ്വപ്നം കാണുകയാണ് റാഫിയുടെ നാടും വീടും. ആദ്യ സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ചാംപ്യന്മാരായപ്പോള് ടീമംഗമായിരുന്ന റാഫിയുടെ ഭാഗ്യം ഇക്കുറി ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുമെന്നാണ് തൃക്കരിപ്പൂരിന്റെ വിശ്വാസം.
തൃക്കരിപ്പൂരിലെ റസീന മന്‍സിലില്‍ അലമാരകളെല്ലാം ട്രോഫികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇന്ന് ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തിയാല്‍ ലഭിക്കുന്ന ആ സ്വര്‍ണ മെഡലിനായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. നന്നേ ചെറുപ്പം മുതല്‍ തുടങ്ങി റാഫിക്ക് പന്തിനോടുള്ള പ്രേമം. പിന്നെയെല്ലാം പടച്ചോന്റെ നിയോഗം
കഴിഞ്ഞ സീസണിലെ അത്രയും ഫോമിലേക്ക് എത്തിയില്ലെങ്കിലും ചേട്ടന് ഉഷാറായി വരുന്നുണ്ടെന്നാണ് അനിയന് മുഹമ്മദ് ഷാഫിയുടെ വിലയിരുത്തല്‍. ഈ നാട് മുഴുവന്റേയും പ്രാര്‍ത്ഥനയുണ്ട് റാഫിക്കൊപ്പം. കൊച്ചിയിലാണ് കളിയെങ്കിലും ബൈക്ക് റാലിയും കാര്‍ റാലിയും ബിഗ് സ്ക്രീനുമൊക്കെയായി തൃക്കരിപ്പൂര്‍ ഒരു കാല്പന്തായി ചുരകുങ്ങും. സ്വന്തം റാഫിച്ചയുടെ ഹെഡര്ഗോളില് ജയം, അതാണിവരുടെ ആഗ്രഹം.