E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:15 AM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ഐ.എസ്.എല്‍ ചരിത്രത്തിലെ ആവേശത്തിരയിൽ ഡൽഹി സ്റ്റേഡിയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐ.എസ്.എല്‍ ചരിത്രത്തിലെ ഏറ്റവും ആവേശമേറിയ മല്‍സരത്തിനാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കാണികള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ബ്ളാസ്റ്റേഴ്സിന്‍റെ ഓരോ ചലനങ്ങളിലും ഗ്യാലറി പ്രകന്പനം കൊണ്ടു. പിന്നിലായപ്പോഴൊക്കെ പേരെടുത്ത് വിളിച്ചാണ് ബ്ളാസ്റ്റേഴ്സിനെ ആരാധകര്‍ കൊച്ചിയിലേക്ക് എഴുന്നള്ളിച്ചത്. 

ഗ്രൂപ്പ് മല്‍സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് ഡല്‍ഹിയുടെ മണ്ണില്‍ കേരളം പോരാട്ടത്തിനിറങ്ങിയത്. ആകെയുണ്ടായിരുന്ന ഇരുപത്തിനാലായിരംയിരം കാണികളില്‍ ഭൂരിഭാഗവും ഡല്‍ഹിക്കായി അലറിവിളിച്ചവര്‍.പക്ഷേ, കൊച്ചിയിലെ കാണികളെ മനസില്‍ ധ്യാനിച്ച് കോപ്പലിന്‍റെ കുട്ടികള്‍ മൈതാനത്ത് നിറഞ്ഞു.ഡൈനാമൊസ് ആരാധകര്‍ മെക്സിക്കന്‍ തിരമാല തീര്‍ത്തപ്പോള്‍ ഈസ്റ്റ് ബ്ളോക്കിലെ ചെറിയ മഞ്ഞക്കടല്‍ ബ്ളാസ്റ്റേഴ്സിനായി ഇരന്പി. 

െമലൂദയുടെ ഒറ്റയാള്‍ മുന്നേറ്റം ഗ്യാലറി എഴുന്നേറ്റ് നിന്നു സ്വീകരിച്ചു. ആദ്യ പകുതി പിന്നിട്ടപ്പോള്‍ ബ്ളാസ്റ്റേഴ്സിന് പിഴവുകളേറി. പക്ഷേ, ഹ്യൂസേട്ടേയും, ചങ്ക് ബ്രോ വിനീതിനേയും ബെല്‍ഫോര്‍ട്ടിനേയും പേരെടുത്ത് വിളിച്ച് ആരാധകരുടെ പൂര്‍ണ‍ പിന്തുണ. 120 മിനിട്ടും പിന്നിട്ട് പെനാല്‍ട്ടി ഷൂട്ടൗട്ടിന്‍റെ നെഞ്ചിടിപ്പ്. ആദ്യ കിക്കില്‍ സാക്ഷാല്‍ മലൂദ ഇടറിവീണപ്പോള്‍ ഗ്യാലറി നിശബ്ദം. ഡഗ് ഔട്ടില്‍ തൂണും ചാരി നിന്ന കോപ്പല്‍ ജയവും കൊണ്ടു പോയതു കണ്ട് ഡൈനമോസിന്‍റെ ആരാധകര്‍ തലയില്‍ കൈവച്ചു. 

‍ ബ്ളൈസ്റ്റേഴിസിന്‍റെ ജഴ്സി അണിഞ്ഞ് മൈതാനത്ത് കയറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന ആരാധകരുടെ പരാതി കളിതുടങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുന്പ് മാത്രമാണ് അധികൃതര്‍ പരിഹരിച്ചത്. ആരാധകരുടെ പിന്തുണയോടെ കൊന്പന്‍റെ തലയിടുപ്പോടെ ഭാഗ്യത്തിന്‍റെ വിജയത്തിടന്പേറി ഇനി ബ്ളാസ്റ്റേഴ്സിന്‍റെ എഴുന്നള്ളത്ത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :