E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 13 2021 12:01 PM IST

Facebook
Twitter
Google Plus
Youtube

More in ഇന്ത്യൻ സൂപ്പർ ലീഗ് – 2016

ബ്ലാസ്റ്റേഴ്സിന്റെ മലയാളിക്കൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-blsters-malayali-team
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ∙ മലയാളികളുടെ കൂടി പങ്കാളിത്തത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. മൂന്നാം സീസൺ ഐഎസ്എൽ ഫൈനൽ വരെയെത്തി നിൽക്കുന്ന കേരളം തീർച്ചയായും നന്ദി പറയുന്ന ഒരു താരം കണ്ണൂരിന്റെ മണ്ണിൽ നിന്നുള്ള സി.കെ. വിനീതിനോടാകും. ബെംഗളൂരു എഫ്സിയുടെ താരമായി എഎഫ്സി കപ്പ് ഫൈനൽ വരെയെത്തിയ പോരാട്ടത്തിനു ശേഷമാണു വിനീത് കേരളത്തിന്റെ ഭാഗമാകുന്നത്. ഐഎസ്എൽ ഈ സീസണിലെ അരങ്ങേറ്റ മത്സരത്തിൽത്തന്നെ ഗോൾ നേടി വിനീത് കേരളത്തിന്റെ സൂപ്പർ താരമാവുകയും ചെയ്തു. 

അഞ്ചു ഗോളുകൾ നേടി വിനീത് ഈ സീസണിൽ ഗോൾ വേട്ടക്കാരിൽ മൂന്നാമനായി നിൽക്കുകയാണ്. ഈ സീസണിലെ ഒരു ഗോളും കഴിഞ്ഞ സീസണിലെ നാലു ഗോളുകളും അടക്കം അഞ്ചു ഗോളുകൾ ബ്ലാസ്റ്റേഴ്സിനായി നേടി മുഹമ്മദ് റാഫിയും ടീമിലെ മലയാളി സാന്നിധ്യമാണ്. ആദ്യ സീസണിൽ കൊൽക്കത്തയ്ക്കു വേണ്ടി ഫൈനൽ കളിച്ചിട്ടുള്ള റാഫിയുടെ രണ്ടാം ഐഎസ്എൽ ഫൈനലാണിത്. കാസർകോ‍ട് തൃക്കരിപ്പൂർ സ്വദേശിയാണു റാഫി. 

തൃശൂർ സ്വദേശി റിനോ ആന്റോയാണു കേരള നിരയിലുള്ള മൂന്നാമത്തെ മലയാളി. പ്രതിരോധ നിരതാരമായ റിനോയ്ക്കു ശക്തമായ കേരള പ്രതിരോധത്തിൽ പലപ്പോഴും ഇടം ലഭിക്കാതെ പോകുന്നുണ്ട്. ബെംഗളൂരു എഫ്സി താരമായ റിനോ എഎഫ്സി ഫൈനൽ മത്സരത്തിനു ശേഷമാണു കേരള നിരയിലേക്ക് എത്തിയത്. 

cochin-blaters-people.jpg.image.784.410

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കു വേണ്ടിയാണു റിനോ ബൂട്ട് കെട്ടിയത്. ഹോസുവിനു സസ്പെൻഷൻ മൂലം ഫൈനൽ കളിക്കാൻ സാധിക്കാതെ പോകുന്നതോടെ ഫൈനലിൽ റിനോ ബൂട്ട് കെട്ടാനുള്ള സാധ്യതയേറെയാണ്. കോഴിക്കോടു നിന്നുള്ള കെ.പ്രശാന്താണു കേരള നിരയിലെ അടുത്ത മലയാളി. കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ഐഎസ്എൽ സീസൺ‌ യുവ താരമായ പ്രശാന്തിനു മികച്ച പാഠങ്ങളാണു നൽകിയത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :